തിരൂരങ്ങാടി മണ്ഡലത്തിലെ ഗവ. സ്‌കൂളുകള്‍ക്കെല്ലാം ഫര്‍ണിച്ചര്‍

നിയോജക മണ്ഡലത്തിലെ മുഴുവന്‍ സര്‍ക്കാര്‍ സ്‌കൂളുകള്‍ക്കും എംഎല്‍എ ഫണ്ടില്‍നിന്ന് ഫര്‍ണിച്ചര്‍ നല്‍കി. മണ്ഡലത്തില്‍ എല്‍പി, യുപി, ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിഭാഗങ്ങളിലായി 25 സര്‍ക്കാര്‍ സ്‌കൂളുകളാണുള്ളത്. ഈ സ്‌കൂളുകള്‍ക്കെല്ലാം കെ.പി.എ.മജീദ് എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍നിന്ന് അനുവദിച്ച 92 ലക്ഷം രൂപ വിനിയോഗിച്ചാണ് ഫര്‍ണിച്ചര്‍ വാങ്ങിയത്. കെ.പി.എ.മജീദ് എംഎല്‍എ മണ്ഡലത്തില്‍ നടപ്പിലാക്കുന്ന ‘ഉയരെ’ സമ്പൂര്‍ണ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായാണിത്. സ്‌കൂളിലെ അടിസ്ഥാന സൗകര്യ വികസനത്തിനായി ബെഞ്ച്, ഡസ്‌ക്, െ്രെപമറി ക്ലാസുകളിലേക്കാവശ്യമായ കസേരകള്‍, പുസ്തകങ്ങളും മറ്റും സൂക്ഷിക്കുന്നതിനും സ്‌കൂള്‍ ഓഫിസുകളിലേക്കും ക്ലാസ് മുറികളിലേക്കും ആവശ്യമായ അലമാരകള്‍, മേശകള്‍, ടേബിള്‍ ചെയറുകള്‍ തുടങ്ങിയവയാണ് വിതരണം ചെയ്തത്. അതത് സ്‌കൂള്‍ പ്രധാനാധ്യാപകര്‍, പിടിഎ പ്രസിഡന്റ് എന്നിവര്‍ ആവശ്യപ്പെട്ട ഫര്‍ണിച്ചറുകളാണ് നല്‍കിയത്.

തൃക്കുളം ഗവ. ഹൈസ്‌കൂള്‍, പുതുപ്പറമ്പ് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, പരപ്പനങ്ങാടി അങ്ങാടി ജിഎല്‍പി സ്‌കൂള്‍ എന്നിവിടങ്ങളില്‍ നടന്ന ചടങ്ങില്‍ ഫര്‍ണിച്ചര്‍ വിതരണം ചെയ്തു. കെ.പി.എ.മജീദ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. തൃക്കുളം സ്‌കൂളില്‍ നഗരസഭാ സ്ഥിരസമിതി അധ്യക്ഷരായ ഇഖ്ബാല്‍ കല്ലുങ്ങല്‍, സി.പി.സുഹ്‌റാബി, കൗണ്‍സിലര്‍മാരായ ജാഫര്‍ കുന്നത്തേരി, പി.കെ.അസീസ്, പി.ടി.ഹംസ, കെ.ടി.ബാബുരാജ്, വി.വി.ആയിഷുമ്മ, പിടിഎ പ്രസിഡന്റ് എം.എന്‍.മൊയ്തീന്‍, പ്രധാനാധ്യാപിക ബീനാറാണി, എസ്എംസി ചെയര്‍മാന്‍ പി.മുഹമ്മദലി, ടി.സൂപ്പി, എം.ടി.ഗഫൂര്‍ എന്നിവര്‍ പ്രസംഗിച്ചു.

പുതുപ്പറമ്പ് സ്‌കൂളില്‍ ജില്ലാ പഞ്ചായത്തംഗം ടി.പി.എം.ബഷീര്‍ ആധ്യക്ഷ്യം വഹിച്ചു. എടരിക്കോട് പഞ്ചായത്ത് പ്രസിഡന്റ് ജലീല്‍ മണമ്മല്‍, വൈസ് പ്രസിഡന്റ് ആബിദ തൈക്കാടന്‍, ഫസലുദ്ദീന്‍ തയ്യില്‍, ആബിദ പൂവഞ്ചേരി, സുബ്രഹ്മണ്യന്‍, ജസീന അഷ്‌റഫ്, പ്രിന്‍സിപ്പല്‍ സിദ്ദീഖ്, ബഷീര്‍ കൂരിയാടന്‍, പ്രധാനാധ്യാപിക സിസി പൈക്കടയില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

ഫര്‍ണിച്ചര്‍ അനുവദിച്ച സ്‌കൂളുകള്‍

അമ്പലവട്ടം ജിഎല്‍പി സ്‌കൂള്‍ ക്ലാരി, ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പുതുപ്പറമ്പ്, ജിയുപി സ്‌കൂള്‍ ക്ലാരി എടരിക്കോട്, ജിഎല്‍പി സ്‌കൂള്‍ ക്ലാരി വെസ്റ്റ്, ജിഎംഎല്‍ പി സ്‌കൂള്‍ കുറ്റിപ്പാല, ഗവ. വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ചെട്ടിയാംകിണര്‍, ജിഎംയുപി സ്‌കൂള്‍ പുത്തന്‍കടപ്പുറം പരപ്പനങ്ങാടി, ഗവ. ഹൈസ്‌കൂള്‍ നെടുവ പരപ്പനങ്ങാടി, ഗവ. ഫിഷറീസ് എല്‍പി സ്‌കൂള്‍ പരപ്പനങ്ങാടി, ജിഎംഎല്‍പി സ്‌കൂള്‍ പരപ്പനങ്ങാടി, ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ തിരൂരങ്ങാടി, ഗവ. ഹൈസ്‌കൂള്‍ തൃക്കുളം ചെമ്മാട്, ജിഎംയുപി സ്‌കൂള്‍ വെന്നിയൂര്‍, ജിഎല്‍പി സ്‌കൂള്‍ ചെട്ടിപ്പടി, ജിഎംയുപി സ്‌കൂള്‍ കക്കാട്, ഗവ.വെല്‍ഫെയര്‍ യുപി സ്‌കൂള്‍ തൃക്കുളം, ജിഎല്‍പി സ്‌കൂള്‍ കപ്രാട്, ജിഎംഎല്‍ പി സ്‌കൂള്‍ തിരൂരങ്ങാടി, ജിഎല്‍പി സ്‌കൂള്‍ നന്നമ്പ്ര, ജിഎംയുപി സ്‌കൂള്‍ കൊടിഞ്ഞി, ജിഎംഎല്‍പി സ്‌കൂള്‍ ചെറുമുക്ക്, ജിഎല്‍പി സ്‌കൂള്‍ ആനപ്പടി, ജിഎല്‍പി സ്‌കൂള്‍ പരപ്പനങ്ങാടി, ജിഎംഎല്‍പി സ്‌കൂള്‍ തിരുത്തി.

spot_img

Related news

പൊന്നാനി ലോക്സഭാ തെരഞ്ഞെടുപ്പിൽ മുന്‍ ലീഗ് നേതാവ് കെ എസ് ഹംസ ഇടത് സ്വതന്ത്രന്‍

പൊന്നാനി ലോക്സഭാ തെരഞ്ഞെടുപ്പിൽ എൽ ഡി എഫ് സ്വതന്ത്ര സ്ഥാനാർഥിയായിമുസ്ലിം ലീഗ്...

കുറ്റിപ്പുറത്ത് മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി ഇരുപത് ദിവസം പ്രായമായ പിഞ്ചുകുഞ്ഞ് മരിച്ചു

കുറ്റിപ്പുറം പള്ളിപ്പടിയിൽ മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി ഇരുപത് ദിവസം പ്രായമായ പിഞ്ചുകുഞ്ഞ്...

വീട്ടിലിരുന്ന് പണം സമ്പാദിക്കാം, വ്യാജ ജോലി വാഗ്ദാനങ്ങളില്‍ വീഴരുത്; വീണ്ടും മുന്നറിയിപ്പുമായി കേരള പൊലീസ്

വീട്ടിലിരുന്ന് കൂടുതല്‍ പണം സമ്പാദിക്കാം എന്ന് പറഞ്ഞുള്ള വ്യാജ ജോലി വാഗ്ദാനങ്ങളില്‍...

വിദ്യാര്‍ത്ഥിനി പുഴയില്‍ മുങ്ങി മരണപ്പെട്ടു.എടവണ്ണപ്പാറ സ്വദേശി സന ഫാത്തിമയാണ് മുങ്ങി മരിച്ചത്.

എടവണ്ണപ്പാറ ചാലിയാറില് വിദ്യാര്‍ത്ഥിനി പുഴയില്‍ മുങ്ങി മരണപ്പെട്ടു.എടവണ്ണപ്പാറ വെട്ടത്തൂര്‍ വളച്ചട്ടിയില്‍ സ്വദേശി...

ആറ്റുകാല്‍ പൊങ്കാല: ഞായറാഴ്ച മൂന്ന് സ്‌പെഷ്യല്‍ ട്രെയിന്‍

ആറ്റുകാല്‍ പൊങ്കാലയോടനുബന്ധിച്ച് 25ന് മൂന്ന് സ്‌പെഷ്യല്‍ ട്രെയിന്‍ അനുവദിച്ചതായി റെയില്‍വേ.എറണാകുളം തിരുവനന്തപുരം...