ഭീതി പരത്തി ജനവാസകേന്ദ്രങ്ങളില്‍ വീണ്ടും കടുവ; വളര്‍ത്തു മൃഗങ്ങളെ കൊന്നു

വയനാട്ടില്‍ രണ്ടിടങ്ങളില്‍ കടുവാ ഭീതി.നൂല്‍പ്പുഴ,തിരുനെല്ലി പഞ്ചായത്തുകളില്‍ ജനവാസ കേന്ദ്രങ്ങളില്‍ വീണ്ടും കടുവയിറങ്ങി വളര്‍ത്തുമൃഗങ്ങളെ കൊന്നു.

പനവല്ലിയില്‍ കഴിഞ്ഞ രാത്രി നാട്ടുകാര്‍ വനം വകുപ്പ് ഉദ്യോഗസ്ഥരെ തടഞ്ഞ് പ്രതിഷേധിച്ചു.മൂലങ്കാവ് എറളോട്ട് കുന്നില്‍ കഴിഞ്ഞ ദിവസം കടുവയിറങ്ങി വളര്‍ത്തുമൃഗത്തെ ആക്രമിച്ച് കൊന്നിരുന്നു. ഇതേ സ്ഥലത്ത് വീണ്ടും തെക്കേക്കില്‍ രാജേഷിന്റെ പശുവിനെ കടുവ ആക്രമിച്ചു.ഇന്നലെ രാത്രി ഒന്‍പത് മണിയോടെയായിരുന്നു സംഭവം.

വളര്‍ത്തുനായയെ കടിച്ചുകൊണ്ടുപോവുകയും ചെയ്തു. തൊഴുത്തില്‍ നിന്ന് ബഹളം കേട്ടെത്തിയ വീട്ടുകാര്‍ പടക്കം പൊട്ടിച്ചും ഒച്ചവെച്ചുമാണ് കടുവയെ ഓടിച്ചത്. തിരുനെല്ലി പഞ്ചായത്തില്‍ പനവല്ലി,സര്‍വ്വാണി എന്നിവിടങ്ങളില്‍ ദിവസങ്ങളായി കടുവാ ഭീതി നിലനില്‍ക്കുന്നുണ്ട്.

കടുവയെ കൂടുവെച്ച് പിടികൂടണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ സ്ഥലത്തെത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥരെ തടഞ്ഞു.ക്യാമറകളും കൂടും സ്ഥാപിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന ഉറപ്പിലാണ് ഇവിടെ പ്രതിഷേധം അവസാനിച്ചത്.

spot_img

Related news

ഗുരുവായൂര്‍ ക്ഷേത്ര നടപ്പന്തലില്‍ വീഡിയോഗ്രാഫിക്ക് നിയന്ത്രണം

ഗുരുവായൂര്‍ ക്ഷേത്രത്തിലെ നടപ്പന്തലില്‍ വീഡിയോഗ്രഫിക്ക് നിയന്ത്രണം. ഹൈക്കോടതിയാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. വിവാഹ...

റേഷന്‍ കാര്‍ഡ് മസ്റ്ററിങ് നാളെ മുതല്‍; ആശങ്ക വേണ്ടെന്ന് മന്ത്രി ജി ആര്‍ അനില്‍

തിരുവനന്തപുരം: റേഷന്‍ കാര്‍ഡ് മസ്റ്ററിങ് നാളെ മുതല്‍ പുനരാരംഭിക്കാനിരിക്കെ ആശങ്ക വേണ്ടെന്ന്...

മലപ്പുറം ജില്ലയില്‍ മരണമടഞ്ഞ 24 വയസുകാരന് നിപ സ്ഥിരീകരിച്ചു

മലപ്പുറം ജില്ലയില്‍ ഒരു നിപ വൈറസ് മരണം സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് മന്ത്രി...

ഓണാഘോഷത്തിനിടെ അപകടകരമായ രീതിയില്‍ വാഹനം ഓടിച്ച 9 വിദ്യാര്‍ഥികള്‍ക്കു നോട്ടിസ്

കോഴിക്കോട് ഫാറൂഖ് കോളജിലെ ഓണാഘോഷത്തിനിടെ അപകടകരമായ രീതിയില്‍ വാഹനം ഓടിച്ച 9...

ഒന്നരവര്‍ഷത്തിന് ശേഷം ആദ്യം, ഗഡുക്കളില്ലാതെ ഒറ്റത്തവണ; കെഎസ്ആര്‍ടിസിയില്‍ ശമ്പളം വിതരണം തുടങ്ങി

ഓണത്തോടനുബന്ധിച്ച് കെഎസ്ആര്‍ടിസിയില്‍ ശമ്പളം വിതരണം തുടങ്ങി. ഉച്ചയോടെ എല്ലാ ജീവനക്കാര്‍ക്കും ശമ്പളം...