മയക്കുമരുന്ന് സംഘവുമായി ബന്ധം; പൊലീസ് ഓഫീസര്‍ക്ക് സസ്‌പെന്‍ഷന്‍

കോഴിക്കോട് താമരശ്ശേരിയിലെ മയക്കുമരുന്ന് സംഘത്തലവനുമായി ബന്ധമുള്ള സിവില്‍ പൊലീസ് ഓഫീസര്‍ക്ക് സസ്‌പെന്‍ഷന്‍. കോടഞ്ചേരി പൊലീസ് സ്‌റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ രജിലേഷിനെയാണ് അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്തത്. താമരശേരിയില്‍ ലഹരി ക്യാമ്പ് നടത്തിയ സ്ഥലത്തിന്റെ ഉടമ അയ്യൂബിനൊപ്പം നില്‍ക്കുന്ന ഫോട്ടോകള്‍ സമൂ?ഹമാധ്യമങ്ങളില്‍ പ്രചരിച്ചതിനു പിന്നാലെയാണ് പൊലീസുകാരനെ സസ്‌പെന്‍ഡ് ചെയ്തത്.

താമരശേരി അമ്പലമുക്ക് കൂരിമുണ്ടയില്‍ വന്‍ ‘മയക്കുമരുന്ന് ക്യാമ്പ്’ കണ്ടെത്തിയവാര്‍ത്ത ദിവസങ്ങള്‍ക്ക് മുമ്പ് പുറത്ത് വന്നിരുന്നു. ഷെഡ് കെട്ടിയുണ്ടാക്കിയ ക്യാമ്പില്‍ മയക്കുമരുന്ന് ഉപയോഗവും വില്‍പനയുമായിരുന്നു നടന്നത്. ആയുധധാരികളും നായകളും കാവലായുണ്ട്. ലഹരി മാഫിയ ആക്രമിച്ച വീടിനു സമീപമാണ് പൊലീസ് മയമക്കുമരുന്ന് ക്യാമ്പ് കണ്ടെത്തിയത്.

spot_img

Related news

ഫ്യൂസ് ഊരല്‍ എളുപ്പമാകില്ല, കെഎസ്ഇബിയുടെ പുതിയ പദ്ധതി ഒക്ടോബര്‍ മുതൽ

ദിവസേനയുള്ള ജീവിത തിരക്കുകള്‍ക്കിടയില്‍ പല കാര്യങ്ങളും നമ്മള്‍ മറന്ന് പോകാറുണ്ട്. അത്തരത്തില്‍...

കൂറ്റനാട് ശ്രീപതി എഞ്ചിനീയറിങ് കോളേജില്‍ ‘തിരുവരങ്ങ്’ ബീന ആര്‍ ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു

പാലക്കാട്‌: ശ്രീപതി എഞ്ചിനീയറിങ് കോളേജില്‍ 2024-28 ബാച്ച് വിദ്യാര്‍ഥികളുടെ പ്രവേശനവുമായി ബന്ധപ്പെട്ട...

പാചകവാതക സിലിണ്ടറിന് വീണ്ടും വിലകൂട്ടി

വാണിജ്യ ആവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന് വിലകൂട്ടി. 19 കിലോഗ്രാമിന്റെ സിലിന്‍ഡറിന്...

എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് ഇ പി ജയരാജനെ നീക്കി

തിരുവനന്തപുരം: എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് ഇ പി ജയരാജനെ നീക്കി...