തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വകലാശാലയ്ക്ക് വൈകാതെ സ്ഥിരം ആസ്ഥാനമാകും

തിരൂര്‍: ബജറ്റില്‍ ഫണ്ട് വകയിരുത്തിയതോടെ തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വകലാശാലയ്ക്ക് വൈകാതെ സ്ഥിരം ആസ്ഥാനമാകും. വെട്ടം മാങ്ങാട്ടിരിയില്‍ തിരൂര്‍ പുഴയോരത്ത് സര്‍വകലാശാലക്കായി വാങ്ങിയ ഭൂമിയിലാണ് ആസ്ഥാന മന്ദിരം നിര്‍മിക്കുക. 12 ഏക്കറോളം ഭൂമിയാണ് ഏറ്റെടുത്തിട്ടുള്ളത്. കെട്ടിട നിര്‍മാണങ്ങള്‍ക്കായി 138 കോടി രൂപയുടെ പ്രൊജക്ട് തയ്യാറാക്കുകയും സര്‍ക്കാര്‍ അംഗീകരിക്കുകയുംചെയ്തു. പ്ലാന്‍ വെട്ടം പഞ്ചായത്തിന് സമര്‍പ്പിച്ചിട്ടുണ്ട്. സീ ആര്‍ സെഡ് അനുമതിയും ഫയര്‍ഫോഴ്‌സ് അനുമതിയടക്കമുള്ള എന്‍ഒസി ലഭ്യമാകുന്നതോടെ ടെന്‍ഡര്‍ നടപടി ആരംഭിക്കാന്‍ കഴിയുമെന്ന് വൈസ് ചാന്‍സലര്‍ ഡോ. അനില്‍ വള്ളത്തോള്‍ പറഞ്ഞു. ഏഴ് നിലകളോടുകൂടിയ അക്കാദമിക് ബ്ലോക്ക്, അഡ്മിനിസ്‌ട്രേറ്റീവ് കം ലൈബ്രറി ബ്ലോക്ക്, സ്‌പെഷ്യല്‍ അക്കാദമിക് ബ്ലോക്ക്, വൈസ് ചാന്‍സലര്‍ അടക്കമുള്ള അധ്യാപക,-അനധ്യാപകര്‍ക്കായുള്ള ഫ്‌ലാറ്റ് എന്നിവയാണ് ആദ്യഘട്ടത്തില്‍ നിര്‍മിക്കുക. പുഴയോരത്ത് അതിമനോഹരമായ ക്യാമ്പസാകുമിത്. യൂണിവേഴ്സിറ്റി ക്യാമ്പസുകളില്‍ പുതിയ ഹ്രസ്വകാല കോഴ്സുകളും പിജി കോഴ്സുകളും പ്രോജക്ട് മോഡില്‍ ആരംഭിക്കാന്‍ പ്രത്യേക പദ്ധതികളും ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുണ്ട്. നിലവിലുള്ള വകുപ്പുകളുടെ സഹായത്തോടെ പുതിയ കോഴ്സുകള്‍ രൂപകല്‍പ്പനചെയ്ത് നടപ്പാക്കാം. പദ്ധതിപ്രകാരം ഈ വര്‍ഷം ഓരോ സര്‍വകലാശാലയ്ക്കും മൂന്ന് പ്രോജക്ടുകള്‍ വീതം അനുവദിക്കും. 20 കോടി രൂപയാണ് ഇതിനായി അനുവദിച്ചിരിക്കുന്നത്.

spot_img

Related news

പുഴയിൽ കുളിക്കാൻ ഇറങ്ങിയ സഹോദരിമാർ മുങ്ങി മരിച്ചു

മലപ്പുറം വേങ്ങരയിൽ പുഴയിൽ കുളിക്കാൻ ഇറങ്ങിയ സഹോദരിമാർ മുങ്ങി മരിച്ചു വേങ്ങര കോട്ടുമല...

ഫേസ് വളാഞ്ചേരി യുഎഇ ഫോറം റമദാനിൽ സ്വരൂപിച്ച തുക വളാഞ്ചേരി ശിഹാബ് തങ്ങൾ ഡയാലിസിസ് സെന്ററിന്‌ കൈമാറി

വളാഞ്ചേരിയിൽ പ്രവർത്തിച്ചു കൊണ്ടരിക്കുന്ന ശിഹാബ് തങ്ങൾ ഡയാലിസിസ് സെന്ററിനറിന്റെ പ്രവർത്തനങ്ങളിൽ ഒരിക്കൽക്കൂടി...

ലോക ജലദിനത്തില്‍ മലപ്പുറം വളാഞ്ചേരി നഗരസഭയില്‍ കുടിവെള്ള വിതരണം ആരംഭിച്ചു

2023-24 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പെടുത്തിയാണ് 20 ലക്ഷം രൂപ വകയിരുത്തിയാണ് കുടിവെള്ളം...

പുതുതായി അനുവദിച്ച മംഗളൂരു – രാമേശ്വരം ട്രെയിനിന് മലപ്പുറം ജില്ലയിൽ സ്റ്റോപ്പില്ല

റെയില്‍വേ പുതുതായി പ്രഖ്യാപിച്ച പ്രതിവാര മംഗളൂരു - രാമേശ്വരം ട്രെയിനിന് മലപ്പുറം...

സ്കൂൾ ബസും സ്കൂട്ടറും കൂട്ടിയിടിച്ച് പി എസ് എം ഒ കോളേജ് വിദ്യാർത്ഥി മരിച്ചു

തിരൂരങ്ങാടി ചന്തപ്പടിയിൽ സ്ക്കൂൾ ബസ്സും ബൈക്കും തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഗുരുതര...