തിരൂര്‍: തുഞ്ചന്‍ ഉത്സവം മെയ് 11 മുതല്‍ 14 വരെ വിവിധ പരിപാടികളോടെ തിരൂര്‍ തുഞ്ചന്‍പറമ്പില്‍ നടക്കും. തുഞ്ചന്‍ സ്മാരകത്തില്‍ ചൊവ്വാഴ്ച ചേര്‍ന്ന തുഞ്ചന്‍ സ്മാരക ട്രസ്റ്റ് യോഗത്തിലാണ് തീരുമാനം. ട്രസ്റ്റ് ചെയര്‍മാന്‍ എം ടി വാസുദേവന്‍ നായര്‍ അധ്യക്ഷനായി. ഉത്സവത്തില്‍ കേന്ദ്ര–കേരള സാഹിത്യ അക്കാദമികളുടെ ആഭിമുഖ്യത്തിലുള്ള ദേശീയ സെമിനാര്‍, ആകാശവാണിയുടെ കവിസമ്മേളനം, സാഹിത്യ ക്വിസ്, ദ്രുത കവിതാമത്സരം, പുസ്തകോത്സവം എന്നിവക്കുപുറമെ എല്ലാ ദിവസവും കലാപരിപാടികളും നടക്കും.