നിയന്ത്രണംവിട്ട ഓട്ടോ ആംബുലന്‍സില്‍ ഇടിച്ച് മൂന്നുപേര്‍ക്ക് പരുക്ക്

പെരിന്തല്‍മണ്ണയില്‍ നിന്നു വഴിക്കടവിലേക്കു മൃതദേഹവുമായി പോകുകയായിരുന്ന ആംബുലന്‍സില്‍ ഓട്ടോറിക്ഷ ഇടിച്ചു യാത്രക്കാരായ മൂന്നു പേര്‍ക്കു പരുക്ക്. ഓട്ടോറിക്ഷ െ്രെഡവര്‍ പൂളമണ്ണ എടത്തില്‍മഠത്തില്‍ സുനില്‍ബാബു (48), യാത്രക്കാരായ തുവ്വൂര്‍ പൂളമണ്ണ ചേണ്ടറയില്‍ ശ്രീനിവാസ് (42), തുവ്വൂര്‍ അരിക്കുഴിയില്‍ കിഷോര്‍ (28) എന്നിവര്‍ക്കാണു പരുക്കേറ്റത്.

സുനില്‍ബാബുവിനെയും ശ്രീനിവാസിനെയും പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിലും കിഷോറിനെ പാണ്ടിക്കാട്ടെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഗുരുതരമായി പരുക്കേറ്റ സുനില്‍ബാബു തീവ്രപരിചരണ വിഭാഗത്തിലാണ്.ഇന്നലെ വൈകിട്ടു മൂന്നരയോടെ സംസ്ഥാനപാതയില്‍ ചെറുകോടാണ് അപകടം നടന്നത്. പാണ്ടിക്കാട് ഭാഗത്തേക്കു പോകുകയായിരുന്ന ഓട്ടോറിക്ഷ നിയന്ത്രണം വിട്ടു മറിഞ്ഞ് ആംബുലന്‍സില്‍ ഇടിക്കുകയായിരുന്നുവെന്നു പറയുന്നു.

ഓട്ടോറിക്ഷ പൂര്‍ണമായും തകര്‍ന്നു. അപകടത്തെ തുടര്‍ന്നു ആംബുലന്‍സില്‍ ഉണ്ടായിരുന്ന മൃതദേഹം മറ്റൊരു ആംബുലന്‍സ് എത്തിച്ചാണു വഴിക്കടവില്‍ എത്തിച്ചത്. നാട്ടുകാരാണു പരുക്കേറ്റവരെ ആശുപത്രിയില്‍ എത്തിച്ച

spot_img

Related news

കറുത്ത നിറമായതിനാല്‍ വെയില്‍ കൊള്ളരുതെന്ന പരിഹാസം; ഷഹാന ഭര്‍തൃഗൃഹത്തില്‍ നേരിട്ടത് കടുത്ത മാനസിക പീഡനം

കൊണ്ടോട്ടിയില്‍ ജീവനൊടുക്കിയ നവവധു ഷഹാന മുംതാസ് ഭര്‍തൃഗൃഹത്തില്‍ നിന്ന് നേരിട്ടത് കടുത്ത...

കാട്ടാന ആക്രമണം; വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

മലപ്പുറം: മലപ്പുറം മൂത്തേടത്ത് കാട്ടാന ആക്രമണം ഒരു സ്ത്രീ മരിച്ചു. ഉച്ചക്കുളം...

ആറ്റിങ്ങല്‍ ഇരട്ടകൊലപാതകം; രണ്ടാം പ്രതി അനുശാന്തിക്ക് ജാമ്യം അനുവദിച്ച് സുപ്രിംകോടതി

ആറ്റിങ്ങല്‍ ഇരട്ടകൊലപാതക കേസിലെ രണ്ടാം പ്രതി അനുശാന്തിക്ക് ജാമ്യം അനുവദിച്ച് സുപ്രിംകോടതി....

ബോബി ചെമ്മണ്ണൂരിന് വീണ്ടും കുരുക്ക്; സ്വമേധയാ കേസെടുത്ത് കോടതി

നടി ഹണി റോസിന്റെ പരാതിയില്‍ അറസ്റ്റിലായി ജയിലില്‍ കഴിയുന്ന ബോബി ചെമ്മണ്ണൂരിന്...

പുതിയങ്ങാടി നേര്‍ച്ചക്കിടെ ആനയിടഞ്ഞ സംഭവം; കലക്ടര്‍ക്ക് ഹൈകോടതി വിമര്‍ശനം

തിരൂര്‍ : പുതിയങ്ങാടി നേര്‍ച്ചക്കിടെ ആന ഇടഞ്ഞ സംഭവത്തില്‍ സമഗ്ര റിപ്പോര്‍ട്ട്...