ലോകത്ത് ഏറ്റവും സ്വാധീനമുള്ള മുസ്‌ലിംകളില്‍ കേരളത്തില്‍നിന്നും മൂന്ന് പേര്‍

ലോകത്ത് ഏറ്റവും കൂടുതല്‍ സ്വാധീനമുള്ള മുസ്‌ലിംകളുടെ പട്ടികയില്‍ കേരളത്തില്‍നിന്നു മൂന്നു പേര്‍. അഖിലേന്ത്യ സുന്നി ജംഇയ്യത്തുല്‍ ഉലമ ജന. സെക്രട്ടറി കാന്തപുരം എ.പി.അബൂബക്കര്‍ മുസല്യാര്‍, സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍ കൗണ്‍സില്‍ പ്രസിഡന്റ് ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി കേരള മുസ്‌ലിം ജമാഅത്ത് ജന. സെക്രട്ടറി സയ്യിദ് ഇബ്രാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി എന്നിവരാണ് കേരളത്തില്‍നിന്നു 2024 ലെ പട്ടികയില്‍ ഇടംപിടിച്ച മൂന്നു പേര്‍.

ജോര്‍ദാനിലെ അമ്മാന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന റോയല്‍ ഇസ്‌ലാമിക് സ്ട്രാറ്റജിക് സെന്റര്‍ യുഎസിലെ ജോര്‍ജ് ടൗണ്‍ സര്‍വകലാശാലയിലെ പ്രിന്‍സ് അല്‍വലീദ് ബിന്‍ തലാല്‍ സെന്റര്‍ ഫോര്‍ മുസ്‌ലിം-ക്രിസ്ത്യന്‍ അണ്ടര്‍സ്റ്റാന്‍ഡിങ്ങുമായി ചേര്‍ന്നാണ് ലോക മുസ്‌ലിംകളിലെ ഏറ്റവും സ്വാധീനമുള്ള 500 പേരെ തിരഞ്ഞെടുത്തത്.

ഇന്തൊനീഷ്യന്‍ സ്വദേശിയായ മുസ്‌ലിം ബുദ്ധിജീവി പ്രഫ. സയ്യിദ് മുഹമ്മദ് നാഖിബ് അല്‍ അത്താസിനെയാണ് പഴ്‌സന്‍ ഓഫ് ദി ഇയര്‍ ആയി തിരഞ്ഞെടുത്തത്. സൊമാലിയയിലെ സാമൂഹിക പ്രവര്‍ത്തകയായ ഡോ. എദ്‌ന അദന്‍ ഇസ്മായില്‍ ആണ് വുമണ്‍ ഓഫ് ദി ഇയര്‍.

spot_img

Related news

നടി ആര്‍ സുബ്ബലക്ഷ്മി അന്തരിച്ചു

നടി ആര്‍ സുബ്ബലക്ഷ്മി അന്തരിച്ചു. 87 വയസായിരുന്നു. തിരുവനന്തപുരത്തെ ജിജി ആശുപത്രിയിലായിരുന്നു...

തട്ടിക്കൊണ്ടുപോയ സംഘത്തില്‍ രണ്ടു സ്ത്രീകള്‍; രേഖാ ചിത്രം പുറത്ത് വിട്ട് പൊലീസ്; ആറ് വയസുകാരി ആശുപത്രി വിട്ടു

കൊല്ലം: ഓയൂരിലെ ആറുവയസുകാരിയെ കൊല്ലം വിക്ടോറിയ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തു....

ഒടുവില്‍ ശുഭവാര്‍ത്ത; അബിഗേല്‍ സാറയെ കണ്ടെത്തി 

18 മണിക്കൂര്‍ നീണ്ട അനിശ്ചിതത്വത്തിനും ആശങ്കകള്‍ക്കും വിരാമം. കൊല്ലം ഓയൂരില്‍ നിന്ന് ഇന്നലെ...

കുസാറ്റ് ഫെസ്റ്റിൽ ദുരന്തം; ​ഗാനമേളക്കിടെ തിക്കും തിരക്കും; നാല് വിദ്യാർഥികൾക്ക് ദാരുണാന്ത്യം

കളമശേരി കുസാറ്റ് ക്യാംപസില്‍ തിക്കിലും തിരക്കിലും പെട്ട് മരിച്ച നാലു വിദ്യാര്‍ഥികളില്‍...