‘കോവിഡ് ഗുരുതരമായിരുന്നവര്‍ കഠിനവ്യായാമം ചെയ്യരുത്’: ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ

ഗുജറാത്തില്‍ നവരാത്രി ആഘോഷത്തോടനുബന്ധിച്ച് ഗര്‍ബ നൃത്തം ചെയ്യുന്നതിനിടെ ഹൃദയാഘാതം സംഭവിച്ച് പത്തു പേര്‍ മരിച്ചതിനു പിന്നാലെ പ്രതികരണവുമായി കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ. കോവിഡ് ഗുരുതരമായി ബാധിച്ചിരുന്നവര്‍ അമിതമായ വ്യായാമത്തിലേര്‍പ്പെടുന്നത് ഒഴിവാക്കണമെന്ന് മന്ത്രി പറഞ്ഞു. കോവിഡ്ബാധയും ഹൃദയാഘാതവും തമ്മിലുള്ള ബന്ധത്തേക്കുറിച്ചാണ് മന്‍സൂഖ് മാണ്ഡവ്യ പറഞ്ഞത്. ഐ.സി.എം.ആറിന്റെ പഠനം ചൂണ്ടിക്കാട്ടിയായിരുന്നു മന്ത്രിയുടെ പ്രതികരണം.

കോവിഡ് ഗുരുതരമായി ബാധിച്ചിട്ടുള്ള ചരിത്രമുള്ളവര്‍ ഒന്നുരണ്ടു വര്‍ഷത്തേക്ക് കടുത്ത വ്യായാമങ്ങളിലും ശാരീരിക പ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെടാതിരിക്കണമെന്നും അതുവഴി ഹൃദയാഘാതം തടയാമെന്നും ഐ.സി.എം.ആറിന്റെ പഠനത്തില്‍ പറയുന്നുണ്ടെന്ന് മന്ത്രി വ്യക്തമാക്കി. അത്തരക്കാര്‍ കഠിനമായ വര്‍ക്കൗട്ടുകള്‍, ഓട്ടം തുടങ്ങിയവയില്‍നിന്ന് ഒന്നോ രണ്ടോ വര്‍ഷത്തേക്ക് വിട്ടുനില്‍ക്കണമെന്നാണ് ഐ.സി.എം.ആര്‍ പറയുന്നത്.

ഗര്‍ബ നൃത്തം ചെയ്യുന്നതിനിടെ ഹൃദയാഘാതംവന്ന് 24 മണിക്കൂറിനിടെയാണ് ഗുജറാത്തില്‍ പത്തു പേര്‍ മരിച്ചത്. ബറോഡയില്‍നിന്നുള്ള 13കാരനും മരിച്ചവരില്‍ ഉള്‍പ്പെട്ടിരുന്നു. നവരാത്രി ആഘോഷം തുടങ്ങി ആദ്യ ഒരാഴ്ചയ്ക്കിടെ നെഞ്ചുവേദന അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ആംബുലന്‍സ് സഹായംതേടി 521 ഫോണ്‍കോളുകളും ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ട് നേരിട്ടതിനെത്തുടര്‍ന്ന് 609 പേരും ആംബുലന്‍സ് സഹായം തേടിയിരുന്നു.

മരണങ്ങളുണ്ടായ സാഹചര്യത്തില്‍ ഗര്‍ബ നൃത്തം നടക്കുന്നതിനു സമീപമുള്ള ആശുപത്രികള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിരുന്നു. ഗര്‍ബ നൃത്തപരിപാടി നടത്തുന്നയിടങ്ങളിലേക്ക് ആംബുലന്‍സുകള്‍ക്ക് എത്തിച്ചേരാനുള്ള വഴിയൊരുക്കണമെന്നും സംഘാടകര്‍ നിര്‍ദേശം നല്‍കിയിരുന്നു.

spot_img

Related news

റെക്കോര്‍ഡിനരികില്‍ സ്വര്‍ണവില; പവന് 480 രൂപ വര്‍ദ്ധിച്ച് 59,600 രൂപയായി

കൊച്ചി: റെക്കോര്‍ഡിനരികില്‍ സ്വര്‍ണവില. ഗ്രാമിന് ഇന്ന് 60 രൂപയാണ് വര്‍ദ്ധിച്ചത്. 7,450...

സമാധി വിവാദത്തിലും ‘സബ്കലക്ടറെ’ തിരഞ്ഞ് സൈബര്‍ ലോകം

തിരുവനന്തപുരം: തിരുവനന്തപുരം സബ് കലക്ടറാണ് ഒരൊറ്റ വാര്‍ത്ത കൊണ്ട് സമൂഹമാധ്യമങ്ങളില്‍ തരംഗമാകുന്നത്....

വിവാഹാഘോഷത്തിനിടെ ഉഗ്രശേഷിയുളള പടക്കം പൊട്ടിച്ചു; കൈക്കുഞ്ഞ് ഗുരുതരാവസ്ഥയില്‍

കണ്ണൂര്‍: വിവാഹ ആഘോഷത്തിനിടെ ഉഗ്രശേഷിയുള്ള പടക്കം പൊട്ടിച്ച ശബ്ദം കേട്ട് കുഞ്ഞിന്...

കറുത്ത നിറമായതിനാല്‍ വെയില്‍ കൊള്ളരുതെന്ന പരിഹാസം; ഷഹാന ഭര്‍തൃഗൃഹത്തില്‍ നേരിട്ടത് കടുത്ത മാനസിക പീഡനം

കൊണ്ടോട്ടിയില്‍ ജീവനൊടുക്കിയ നവവധു ഷഹാന മുംതാസ് ഭര്‍തൃഗൃഹത്തില്‍ നിന്ന് നേരിട്ടത് കടുത്ത...

കാട്ടാന ആക്രമണം; വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

മലപ്പുറം: മലപ്പുറം മൂത്തേടത്ത് കാട്ടാന ആക്രമണം ഒരു സ്ത്രീ മരിച്ചു. ഉച്ചക്കുളം...