ഗതാഗതനിയമലംഘനത്തിന് പിഴ അടക്കാത്തവര്‍ക്ക് ഡിസംബര്‍ 1 മുതല്‍ പുക സര്‍ട്ടിഫിക്കറ്റ് നല്‍കില്ല

ഗതാഗതനിയമലംഘനത്തിന് പിഴ അടക്കാത്തവര്‍ക്ക് ഡിസംബര്‍ 1 മുതല്‍ പുക സര്‍ട്ടിഫിക്കറ്റ് നല്‍കില്ല. മോട്ടോര്‍വാഹവവകുപ്പാണ് കടുത്ത നടപടിയുമായി രംഗത്തെത്തുന്നത്. മന്ത്രി ആന്റണി രാജുവിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന റോഡ് സുരക്ഷ കമ്മിറ്റിയാണ് തീരുമാനമെടുത്തത്. ഡിസംബര്‍ ഒന്ന് മുതല്‍ ഇത് നടപ്പാക്കുമെന്ന് ഗതാഗത വകുപ്പ് വ്യക്തമാക്കി.

സര്‍ക്കാര്‍ അംഗീകരിച്ചിട്ടള്ള പുക പരിശോധന കേന്ദ്രങ്ങളില്‍ സര്‍ട്ടിഫിക്കറ്റിനായി എത്തുമ്പോള്‍ പിഴക്കുടിശിക ഉണ്ടോയെന്ന് പരിശോധിക്കാന്‍ പുതിയ സംവിധാനം ഏര്‍പ്പെടുത്തും. ഗതാഗത നിയമലംഘനങ്ങളുടെ പിഴയെല്ലാം അടച്ച വാഹനങ്ങള്‍ക്ക് മാത്രം പുകപരിശോധന സര്‍ട്ടിഫിക്കറ്റ് നല്‍കിയാല്‍ മതിയെന്നാണ് റോഡ് സുരക്ഷാ കമ്മിറ്റിയുടെ നിര്‍ദേശം.

ഇനിമുതല്‍ പിഴക്കുടിശിക വരുത്തുന്നവരെ ഇന്‍ഷുറന്‍സ് പരിരക്ഷയില്‍നിന്ന് ഒഴിവാക്കണമെന്ന നിര്‍ദേശവും റോഡ് സുരക്ഷാ കമ്മിറ്റിയുടെ പരിഗണനയിലുണ്ട്. ഇത് ചര്‍ച്ച ചെയ്യാനായി മോട്ടോര്‍ വാഹന വകുപ്പ് ഇന്‍ഷുറന്‍സ് കമ്പനികളെ ചര്‍ച്ചയ്ക്ക് വിളിച്ചിട്ടുണ്ട്.

എഐ കാമറ സ്ഥാപിച്ചതിന് ശേഷം റോഡ് അപകടങ്ങള്‍ കുറഞ്ഞതായാണ് യോഗം വിലയിരുത്തിയത്. എഐ കാമറ സ്ഥാപിച്ച ജൂണ്‍ മുതല്‍ ഒക്ടോബര്‍ വരെയുള്ള കണക്ക് പ്രകാരം ഗതാഗത നിയമ ലംഘനങ്ങളുടെ പിഴ ഇനിത്തില്‍ 130 കോടിക്ക് മുകളില്‍ സര്‍ക്കാരിന് ലഭിക്കേണ്ടതാണ്. എന്നാല്‍ 25 കോടിയില്‍ താഴെ മാത്രമേ ഖജനാവിലേക്ക് ലഭിച്ചുവെന്നാണ് റിപ്പോര്‍ട്ട്.

spot_img

Related news

കണ്ണൂരില്‍ ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചു

കണ്ണൂര്‍: ഉദയഗിരി ഗ്രാമപഞ്ചായത്തിലെ മണ്ണാത്തികുണ്ട് ബാബു കൊടകനാലിന്റെ ഉടമസ്ഥതയിലുള്ള പന്നി ഫാമില്‍...

ഒരാള്‍ക്ക് കൂടി നിപ ലക്ഷണം; 68കാരനെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി

മലപ്പുറം : നിപ രോഗലക്ഷണവുമായി മലപ്പുറം മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ള...

കനത്ത മഴയിൽ വീട് തകർന്നു വീണ് അമ്മയും മകനും മരിച്ചു

പാലക്കാട്: വടക്കഞ്ചേരിയിൽ കനത്ത മഴയിൽ വീട് തകർന്നു വീണ് അമ്മയും മകനും...

‘ലോകഭൂപടത്തില്‍ ഇന്ത്യ സ്ഥാനം പിടിച്ചു’; വിഴിഞ്ഞത്ത് ട്രയൽ റൺ ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയല്‍ റണ്‍ ഉദ്ഘാടനം കേന്ദ്രമന്ത്രി സര്‍ബാനന്ദ സോനോവാളിന്റെ...

സ്വര്‍ണവില വീണ്ടും ഉയരുന്നു

സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും ഉയര്‍ന്നു. പവന് 520 രൂപ ഉയര്‍ന്ന്...