ഈമാസം മാത്രം പനിബാധിച്ചത് രണ്ടരലക്ഷംപേര്‍ക്ക്; ജാഗ്രത തുടരണം

ശുചീകരണ പ്രവര്‍ത്തനങ്ങളും ബോധവല്‍ക്കരണവുമൊക്കെ ദിനംപ്രതി നടക്കുമ്പോഴും പനിവ്യാപനത്തിന്റെ കാര്യത്തില്‍ ഒട്ടുംകുറവില്ല. കഴിഞ്ഞ രണ്ടാഴ്ച്ചയിലേറെയായി പതിനായിരത്തിന് മുകളിലാണ് പനിക്കണക്ക്. ഇന്നലെ(തിങ്കള്‍) മാത്രം പതിനയ്യായിരത്തിന് മുകളിലാണ് പനിബാധിതര്‍. ഈ മാസത്തെ ഉയര്‍ന്ന പനിക്കണക്കാണിത്. മലപ്പുറം, കോഴിക്കോട്, പാലക്കാട്, കണ്ണൂര്‍,കൊല്ലം, തിരുവനന്തപുരം, തൃശ്ശൂര്‍, എറണാകുളം ജില്ലകളില്‍ അതിരൂക്ഷമാണ് എന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. സര്‍ക്കാര്‍ ആശുപത്രികളില്‍ പ്രവേശിപ്പിക്കുന്നവരുടെ കണക്കുകള്‍ മാത്രമാണ് പുറത്തുവരുന്നത്.

അതിനിടെ പകര്‍ച്ചപ്പനിയുടെ കൃത്യമായ വിവരങ്ങളെക്കുറിച്ച് മാധ്യമങ്ങളോട് ഒരക്ഷരം മിണ്ടരുതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍ക്ക് (ഡി.എം.ഒ.) ആരോഗ്യവകുപ്പിന്റെ നിര്‍ദേശമുണ്ടെന്ന വാര്‍ത്തയും പുറത്തുവരുന്നുണ്ട്. ഫോണില്‍ വിളിച്ചും ശബ്ദസന്ദേശം വഴിയുമാണ് ഡി.എം.ഒ.മാരുടെ മാധ്യമസമ്പര്‍ക്കം വിലക്കിയിരിക്കുന്നത്. പനിമരണം, പനിബാധിതരുടെയും കിടത്തിച്ചികിത്സയിലുള്ളവരുടെയും എണ്ണം, ഏറ്റവും കൂടുതല്‍ ബാധിതരുള്ളയിടങ്ങള്‍ എന്നിവയെപ്പറ്റിയൊന്നും ജില്ലാതലങ്ങളില്‍ ഒരറിയിപ്പും കൊടുക്കരുതെന്നാണ് പറഞ്ഞിരിക്കുന്നത്. ജില്ലകളില്‍നിന്നുള്ള വിവരങ്ങള്‍ ആരോഗ്യ ഡയറക്ടറേറ്റിലേക്ക് അയച്ചുകൊടുത്താല്‍ മതിയെന്നാണ് നിര്‍ദേശം.

എന്നാല്‍ ഇങ്ങനെ ശേഖരിച്ച് ഡയറക്ടറേറ്റില്‍നിന്നു നല്‍കിയപ്പോള്‍ മൂന്നും നാലും ദിവസംമുമ്പത്തെ കണക്കുകളാണ് പുറത്തുവരുന്നത്. പനിമരണങ്ങളുടെ തെറ്റായ കണക്ക് പുറത്തുവരുന്നത് ആശയക്കുഴപ്പവും ആശങ്കയും ഉണ്ടാക്കുന്നുണ്ട്. കൃത്യമായ വിവരങ്ങള്‍ പുറത്തുവിടാത്തതിനാല്‍ പനിബാധിതരുടെ എണ്ണം കൂടുതലുള്ളയിടങ്ങളില്‍ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ താളംതെറ്റിയിരിക്കുകയാണ്.

കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് ഒരാള്‍ പനി ബാധിച്ചും പാലക്കാട് ഒരാള്‍ ഡെങ്കിപ്പനി ബാധിച്ചും കൊല്ലത്ത് ഒരാള്‍ എലിപ്പനി ബാധിച്ചും മരിച്ചതായി ആരോ?ഗ്യവകുപ്പ് സ്ഥിരീകരിച്ചിരുന്നു. തിരുവനന്തപുരത്ത് ഒരാള്‍ ചിക്കുന്‍?ഗുനിയ ബാധിച്ചും മരിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ഏറ്റവുമധികം പനിബാധിതര്‍ ഉള്ളത് മലപ്പുറത്താണ്, രണ്ടാമത് എറണാകുളവും. എലിപ്പനിക്കും ഡെങ്കിപ്പനിക്കും പുറമെ ചിക്കന്‍ പോക്‌സ്, വയറിളക്ക രോ?ഗങ്ങള്‍, മഞ്ഞപ്പിത്തം, ഹെപ്പറ്റൈറ്റിസ് എ, എച്ച് വണ്‍ എന്‍ വണ്‍, ചിക്കുന്‍?ഗുനിയ തുടങ്ങിയ രോ?ഗങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

spot_img

Related news

ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും പൊന്‍പുലരി കണി കണ്ടുണര്‍ന്ന് നാടെങ്ങും ഇന്ന് വിഷു ആഘോഷം

ഐശ്വര്യവും, സമ്പല്‍സമൃദ്ധിയും നിറഞ്ഞ പുതു കാലത്തിനായുള്ള പ്രാര്‍ത്ഥനയും, പ്രതീക്ഷയുമായി ഇന്ന് വിഷു....

റഹീമിനെ മോചിപ്പിക്കാൻ കാരുണ്യപ്പെയ്ത്; വാദി ഭാഗം വക്കീലുമായി കൂടിക്കാഴ്ച ഉടൻ

സൗദി ജയിലിൽ കഴിയുന്ന അബ്ദുൽ റഹീമിന്റെ മോചനത്തിന് 34 കോടി രൂപ...

സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളേജുകൾക്ക് ചരിത്ര നേട്ടം; 7 വിദ്യാർത്ഥികൾക്ക് രാജ്യത്ത് ഒന്നാം സ്ഥാനത്തോടെ സ്വർണ മെഡലുകൾ

സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളേജുകളിലെ 7 വിദ്യാർത്ഥികൾക്ക് അഖിലേന്ത്യാ മെഡിക്കൽ സയൻസ്...

ഫഹദ് ഫാസിൽ കവിത ഗോൾഡ് ആന്റ് ഡയമണ്ട്സ് ബ്രാന്റ് അംബാസിഡർ

പാലക്കാട്‌: സിനിമാതാരം ഫഹദ് ഫാസിൽ കവിത ഗോൾഡ് ആന്റ് ഡയമണ്ട്സിന്റെ പുതിയ...

ബില്ലുകളില്‍ തീരുമാനം വൈകുന്നു; രാഷ്ട്രപതിക്കെതിരെ കേരളം സുപ്രീം കോടതിയില്‍, അസാധാരണ നീക്കം

നിയമസഭ പാസാക്കിയ ബില്ലുകള്‍ക്ക് അനുമതി തടഞ്ഞ രാഷ്ട്രപതിയുടെ നടപടി ചോദ്യം ചെയ്ത്...