തിരുവനന്തപുരത്ത് നിപ ബാധയെന്ന് സംശയം; കോളജ് വിദ്യാര്‍ഥി നിരീക്ഷണത്തില്‍

തിരുവനന്തപുരത്തും നിപ ഭീതി. പനി ബാധിച്ച മെഡിക്കല്‍ വിദ്യാര്‍ഥിയെ പ്രത്യേക വാര്‍ഡിലേക്ക് മാറ്റി. വവ്വാല്‍ കടിച്ച പഴം കഴിച്ചതായി സംശയിക്കുന്നു എന്ന് വിദ്യാര്‍ഥി വെളിപ്പെടുത്തിയിരുന്നു. വിദ്യാര്‍ഥിയുടെ സ്രവം പരിശോധിക്കും.
ചൊവ്വാഴ്ച്ച രാവിലെയാണ് കടുത്ത പനിയോടെ വിദ്യാര്‍ത്ഥി മെഡിക്കല്‍ കോളേജില്‍ എത്തിയത്. വവ്വാല്‍ കടിച്ച പഴം കഴിച്ചതായി സംശയിക്കുന്നുവെന്ന് വിദ്യാര്‍ത്ഥി പറഞ്ഞതോടെ പ്രത്യേകം സജ്ജീകരിച്ച മുറിയില്‍ നിരീക്ഷണത്തിലാക്കി.

വിദ്യാര്‍ത്ഥിയുടെ സ്രവങ്ങള്‍ ശേഖരിച്ച് പൂനെയിലെ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടിലേക്ക് അയച്ചിരിക്കുകയാണ്.

അതേസമയം, കോഴിക്കോട് നിപ സ്ഥിരീകരിച്ചതോടെ ജില്ലയില്‍ കടുത്ത നിയന്ത്രണങ്ങള്‍ നിലവില്‍ വന്നു. 7 പഞ്ചായത്തുകളിലെ നിരവധി വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ചു. നിപ ബാധിച്ച് മരിച്ച ആദ്യ രോഗിയുടെ സമ്പര്‍ക്കപ്പട്ടിക പൂര്‍ണമായി തയ്യാറാക്കി.

തിങ്കളാഴ്ച മരിച്ച ആയഞ്ചേരി സ്വദേശിയുടെ സമ്പര്‍ക്കപ്പട്ടികയും ഇന്നലെ രോഗം സ്ഥിരീകരിച്ച 9 വയസ്സുകാരന്റെയും 30 വയസ്സുകാരന്റെ സമ്പര്‍ക്കപ്പട്ടിക തയ്യാറാക്കി വരികയാണ്. ആയഞ്ചേരി സ്വദേശിയുടെ ഖബറടക്കം ആരോഗ്യ പ്രോട്ടോക്കോള്‍ പാലിച്ച് നടന്നു.

spot_img

Related news

ഒടുവില്‍ ശുഭവാര്‍ത്ത; അബിഗേല്‍ സാറയെ കണ്ടെത്തി 

18 മണിക്കൂര്‍ നീണ്ട അനിശ്ചിതത്വത്തിനും ആശങ്കകള്‍ക്കും വിരാമം. കൊല്ലം ഓയൂരില്‍ നിന്ന് ഇന്നലെ...

കുസാറ്റ് ഫെസ്റ്റിൽ ദുരന്തം; ​ഗാനമേളക്കിടെ തിക്കും തിരക്കും; നാല് വിദ്യാർഥികൾക്ക് ദാരുണാന്ത്യം

കളമശേരി കുസാറ്റ് ക്യാംപസില്‍ തിക്കിലും തിരക്കിലും പെട്ട് മരിച്ച നാലു വിദ്യാര്‍ഥികളില്‍...

ക്രിസ്തുമസ് ബംപര്‍ സമ്മാനത്തുക ഉയര്‍ത്തി; ഒരു കോടി വീതം 20 പേര്‍ക്ക് രണ്ടാം സമ്മാനം ലഭിക്കും

ക്രിസ്തുമസ് ബംപര്‍ സമ്മാനത്തുക ഉയര്‍ത്തി. കഴിഞ്ഞ തവണ 16 കോടിയായിരുന്ന ഒന്നാം...

തൃശൂര്‍ വിവേകോദയം സ്‌കൂളില്‍ വെടിവയ്പ്പ്; ഭീകരാന്തരീക്ഷം സൃഷ്ടിച്ച പൂര്‍വ വിദ്യാര്‍ഥി കസ്റ്റടിയില്‍

തൃശൂര്‍ സ്‌കൂളില്‍ കയറി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് വെടിവച്ച് പൂര്‍വവിദ്യാര്‍ഥി. ഇന്ന് രാവിലെ തൃശൂര്‍...

LEAVE A REPLY

Please enter your comment!
Please enter your name here