വീടിന്റെ വാതില്‍ തകര്‍ത്ത് ആറര പവനും 60,000 രൂപയും കവര്‍ന്നു

നിലമ്പൂരില്‍ വീട്ടുകാര്‍ ബന്ധുവീട്ടില്‍ പോയ രാത്രി വീടിന്റെ മുന്‍വാതിലിന്റെ പൂട്ട് തകര്‍ത്ത് കവര്‍ച്ച. ആറര പവന്റെ സ്വര്‍ണാഭരണവും 60,000 രൂപയും കവര്‍ന്നു. കാനഡയിലുള്ള വീട്ടുടമ സിസിടിവി ദൃശ്യം കണ്ട് അറിയിച്ചപ്പാേഴാണ് വീട്ടുകാര്‍ സംഭവം അറിഞ്ഞത്. നിലമ്പൂര്‍ ചന്തക്കുന്ന് ഫാത്തിമഗിരി റോഡില്‍ കളത്തിങ്ങല്‍ ജമീലയുടെ പരാതിയില്‍ പൊലീസ് കേസെടുത്തു.

നാരോക്കാവ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മാനേജരാണ് ജമീല. കാനഡയിലുള്ള മകന്‍ ജുനേഷിന്റേതാണ് വീട്. ജമീലയും ഇളയ മകളും ആണ് ഇവിടെ താമസിക്കുന്നത്. 14ന് വൈകിട്ട് വീട്ടുകാര്‍ അരീക്കോട്ടെ ബന്ധുവീട്ടില്‍ പോയിരുന്നു. ജുനേഷ് ഇന്നലെ രാവിലെ വീട്ടിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ സംശയം തോന്നി ജമീലയെ വിവരം അറിയിക്കുകയായിരുന്നു.

പുലര്‍ച്ചെ മൂന്നരയോടെയാണ് മോഷണം നടന്നത്. മുഖം മൂടി ധരിച്ച 3 പേര്‍ വീടിന്റെ ചുറ്റും നടക്കുന്നത് സിസിടിവി ദൃശ്യങ്ങളിലുണ്ട്. 45 50 വയസ്സ് പ്രായക്കാരാണ് മൂന്നുപേരും. ഒരാള്‍ക്ക് ചെറിയ മുടന്തുണ്ട്. 14ന് ഉച്ചയ്ക്ക് 3ന് അയല്‍വീട്ടിലെത്തിയ അപരിചിതന്‍ ജമീലയുടെ വീട് അന്വേഷിച്ചതായി പറയുന്നു.

സംഭവത്തില്‍ പൊലിസ് കേസെടുത്തു. മലപ്പുറത്ത് നിന്നു കൊണ്ടുവന്ന പൊലീസ് നായ പിക്കാസില്‍ മണം പിടിച്ച് ഓടി 500 മീറ്റര്‍ അകലെ നിര്‍മാണ സാമഗ്രികള്‍ വാടകയ്ക്ക് നല്‍കുന്ന കടയിലും ആള്‍പ്പാര്‍പ്പില്ലാത്ത വീട്ടിലും എത്തി നിന്നു. വിരലയാള വിദഗ്ധരെത്തി തെളിവെടുത്തു. ഇന്‍സ്‌പെക്ടര്‍ സുനില്‍ പുളിക്കല്‍, എസ്‌ഐ തോമസ്‌കുട്ടി ജോസഫ് എന്നിവരുടെ നേതൃത്വത്തില്‍ അന്വേഷണം തുടങ്ങി.

spot_img

Related news

മോശം കാലാവസ്ഥയെ തുടര്‍ന്ന് ദോഹ -കരിപ്പൂര്‍ വിമാനം കൊച്ചിയിലേക്ക് വഴിതിരിച്ചുവിട്ടു

കൊച്ചി: മോശം കാലാവസ്ഥയെ തുടര്‍ന്ന് ദോഹ കരിപ്പൂര്‍ വിമാനം കൊച്ചിയിലേക്ക് വഴിതിരിച്ചുവിട്ടു....

വിദേശ സന്ദര്‍ശനത്തിനുശേഷം മുഖ്യമന്ത്രി കേരളത്തില്‍ തിരിച്ചെത്തി

തിരുവനന്തപുരം: വിദേശ സന്ദര്‍ശനത്തിനുശേഷം മുഖ്യമന്ത്രി പിണറായി വിജയനും കുടുംബവും കേരളത്തില്‍ തിരിച്ചെത്തി....

മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായിലെത്തി; തിങ്കളാഴ്ച കേരളത്തിലേക്ക് മടങ്ങി എത്തും

ദുബായ്: മുന്‍നിശ്ചയിച്ച പ്രകാരമുള്ള യാത്രയില്‍ മാറ്റം വരുത്തി മുഖ്യമന്ത്രി പിണറായി വിജയന്‍...

മലപ്പുറത്തെ മഞ്ഞപ്പിത്ത വ്യാപനത്തെ തുടര്‍ന്ന് ഒരു മാസത്തെ തീവ്രയജ്ഞ പരിപാടി പ്രഖ്യാപിച്ചു

തിരുവനന്തപുരം: മലപ്പുറത്തെ മഞ്ഞപ്പിത്ത വ്യാപനത്തെ തുടര്‍ന്ന് ഒരു മാസത്തെ തീവ്രയജ്ഞ പരിപാടി...

ടാങ്കര്‍ ലോറിയും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് നാടന്‍പാട്ട് കലാകാരന്‍ മരിച്ചു.

ഷൊര്‍ണൂര്‍/കൂറ്റനാട്: കുളപ്പുള്ളി ഐ.പി.ടി. കോളേജിന് സമീപം ടാങ്കര്‍ ലോറിയും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച്...