യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് കോട്ടക്കല്‍ നിയോജകമണ്ഡലം യൂത്ത് കോണ്‍ഗ്രസ് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ വളാഞ്ചേരിയില്‍ പ്രതിഷേധ പ്രകടനവും നാഷണല്‍ ഹൈവേ ഉപരോധവും സംഘടിപ്പിച്ചു.യൂത്ത് കോണ്‍ഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് നൗഫല്‍ പാലാറ അധ്യക്ഷത വഹിച്ചു.യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി മുഹമ്മദ് പാറയില്‍,ഡിസിസി സെക്രട്ടറി പി സി. നൂര്‍,ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് വിനു പുല്ലാനൂര്‍,ഡി കെ ടി എഫ് ജില്ലാ പ്രസിഡന്റ് കെ. വി. ഉണ്ണികൃഷ്ണന്‍,മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റുമാരായ കെ. ടി. മൊയ്തു മാസ്റ്റര്‍, പി. രാജന്‍ മാസ്റ്റര്‍, കെ. കെ. മോഹനകൃഷ്ണന്‍,പറശ്ശേരി അസൈനാര്‍,,ശബാബ് വക്കരത്ത്,ഹാഷിം ജമാന്‍, കെ.രഞ്ജിത്ത്,അജീഷ് പട്ടേരി, വി. കെ. രാജേഷ്,ശരത് മേനോക്കി , ഷബീര്‍ വക്കരത്ത്,പി ടി. അയ്യപ്പന്‍ എന്നിവര്‍ നേതൃത്വം നല്‍കി