കഴക്കൂട്ടത്ത് സുഹൃത്തുമായി ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തിയ യുവതിയെ മറ്റൊരു സുഹൃത്ത് നിര്‍ബന്ധിച്ചു ബൈക്കില്‍ കയറ്റി കൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ചു. കൃഷിഭവന്‍ ഗോഡൗണിലെത്തിച്ചു പീഡിപ്പിക്കുകയും ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തുകയും ചെയ്ത അവനവഞ്ചേരി സ്വദേശി കിരണിനെ (25) കഴക്കൂട്ടം പൊലീസ് അറസ്റ്റ് ചെയ്തു. ഗുരുതരമായി പരുക്കേറ്റ യുവതിയെ പൊലീസ് എസ്എടി ആശുപത്രിയില്‍ എത്തിച്ചു.
പൊലീസ് വിശദീകരണം ഇങ്ങനെ: കിരണുമായി നേരത്തേ പരിചയമുള്ള യുവതി ശനി വൈകിട്ടു മറ്റൊരു സുഹൃത്തുമായി ടെക്‌നോപാര്‍ക്കിനു സമീപത്തെ റസ്റ്ററന്റില്‍ എത്തി.ഇതറിഞ്ഞ കിരണ്‍ അവിടെയെത്തി ഭീഷണിപ്പെടുത്തി യുവതിയെ ബൈക്കില്‍ കയറ്റി. മേനംകുളം ഭാഗത്തു വച്ചു യുവതിയെ മര്‍ദിച്ച കിരണ്‍ പിന്നീട് അനുനയിപ്പിച്ചു വെട്ടുറോഡിലുള്ള കൃഷിഭവന്റെ ഗോഡൗണില്‍ കൊണ്ടുപോയ ശേഷം ഞായര്‍ പുലര്‍ച്ചെ വരെ ക്രൂരമായി മര്‍ദിക്കുകയും പീഡിപ്പിക്കുകയും ചെയ്തു.
രാവിലെ അവിടെനിന്നു രക്ഷപ്പെട്ട യുവതിയുടെ നിലവിളി കേട്ടെത്തിയ സമീപവാസികള്‍ വസ്ത്രം നല്‍കുകയും കഴക്കൂട്ടം പൊലീസില്‍ വിവരം അറിയിക്കുകയുമായിരുന്നു. പൊലീസ് എത്തി കിരണിനെ കസ്റ്റഡിയില്‍ എടുത്തു. കിരണ്‍ കുറെക്കാലം വെട്ടുറോഡ് കൃഷിഭവനില്‍ ചെടികള്‍ വില്‍ക്കാന്‍ എത്തിയിരുന്നു. അങ്ങനെയാണു കൃഷിഭവന്റെ ആളൊഴിഞ്ഞ ഗോഡൗണ്‍ പരിചിതമെന്നു പൊലീസ് പറഞ്ഞു.