കോഴിക്കോട് :പൊലീസ് വീട്ടില്‍ നിന്നിറക്കികൊണ്ടുപോയ യുവാവിനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് ചെറുവണ്ണൂര്‍ ബി.സി റോഡില്‍ നാറാണത്തുവീട്ടില്‍ ജിഷ്ണുവാണ് മരിച്ചത്. 500 രൂപ ഫൈന്‍ അടയ്ക്കാന്‍ ഉണ്ടെന്ന് പറഞ്ഞാണ് പൊലീസ് ജിഷ്ണുവിനെ കൊണ്ടുപോയത്. എന്നാല്‍ പിന്നീട് ജിഷ്ണുവിനെ കാണുന്നത് വഴിയരികില്‍ അത്യാസന്ന നിലയിലായിരുന്നു.
ഇന്നലെ രാത്രി 9 മണിയോടെ മഫ്തിയിലായിരുന്ന നല്ലളം പോലീസാണ് ജിഷ്ണുവിനെ വീട്ടില്‍ നിന്നും കൂട്ടിക്കൊണ്ടുപോയത്.ഒമ്പതരയോടെ ജിഷ്ണു അത്യാസന്ന നിലയിലാണെന്ന് പറഞ്ഞു വീട്ടിലേക്ക് ഫോണ്‍ വന്നു. ആശുപത്രിയില്‍ പോലീസുകാര്‍ ഉണ്ടായിരുന്നില്ലെന്നും ഏതാനും നാട്ടുകാര്‍ മാത്രമാണുണ്ടായിരുന്നതെന്നും ജിഷ്ണുവിന്റെ സുഹൃത്ത് പറയുന്നു.