തിരുവല്ലത്ത് യുവാവിനെ സഹോദരന്‍ കൊന്ന് കുഴിച്ചുമൂടി. രാജ് (36) എന്നയാളിനെയാണ് സഹോദരന്‍ ബിനു കൊന്ന് കുഴിച്ചുമൂടിയത്. വണ്ടിത്തടത്തെ വീട്ടുവളപ്പില്‍ നിന്നാണ് മൃതദേ?ഹം കണ്ടെത്തിയത്. മദ്യലഹരിയില്‍ ഉത്രാടദിനത്തിലാണ് കൊല നടത്തിയതെന്ന് പൊലീസ് പറഞ്ഞു. പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ഓണസമയത്ത് രാജിന്റെ അമ്മ ബന്ധുവീട്ടില്‍ പോയിരുന്നു. വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ മകനെ കാണാനില്ലായിരുന്നു. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് രാജിനെ ബിനു കൊലപ്പെടുത്തിയതായി കണ്ടെത്തിയത്.