പെരിന്തൽമണ്ണ: ഷൊർണൂർ നിലമ്പൂർ പാതയിലെ അങ്ങാടിപ്പുറം തട്ടാരക്കാട് ഭാഗത്ത് യുവതിയെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. ആളെ തിരിച്ചറിഞ്ഞിട്ടില്ല. പെരിന്തൽമണ്ണ എസ്.ഐ സി.കെ നൗഷാദിൻ്റെ നിർദേശപ്രകാരം സംഭവസ്ഥലത്തു നിന്നും ട്രോമ കെയർ പെരിന്തൽമണ്ണ സ്റ്റേഷൻ യൂണിറ്റ് പ്രവർത്തകരാണ് ബോഡി എടുക്കാനും മറ്റു കാര്യങ്ങൾക്കും നേതൃത്വം നൽകിയത്.
തുടർ നടപടികൾക്കായി മൃതദേഹം പെരിന്തൽമണ്ണ ഗവണ്മെന്റ് ആശുപത്രിയിലേക്ക് മാറ്റി.
