മലയാളികളെ ഉറക്കമുണര്‍ത്തിയിരുന്ന കാലം വിദൂരമല്ല; ഇന്ന് ലോക റേഡിയോദിനം

ഇന്ന് ലോക റേഡിയോദിനം. 1946 ഫെബ്രുവരി 13-നാണ് ഐക്യരാഷ്ട്ര സഭ റേഡിയോ പ്രക്ഷേപണം ആരംഭിച്ചത്. ഇന്ത്യയില്‍ ആദ്യമായി റേഡിയോ ശബ്ദിച്ചു തുടങ്ങിയത് 1923ലാണ്.

മലയാളികള്‍ക്ക് റേഡിയോ എന്നാല്‍ ഗൃഹാതുരമായ ഓര്‍മകളാണ്. ചൂടുചായക്കൊപ്പം റേഡിയോ കേട്ട് ഒരു ദിവസം തുടങ്ങിയിരുന്ന കാലമുണ്ടായിരുന്നു മലയാളികള്‍ക്ക്. മുറിയുടെ ഒരു കോണിലുള്ള റേഡിയോക്ക് മുന്നില്‍ കൗതുകത്തോടെ വാര്‍ത്തകളും പാട്ടുകളും കേട്ടിരുന്ന മനോഹരമായ കാലത്തിന്റെ ഓര്‍മകളാണ് ലോക റേഡിയോ ദിനം ഉണര്‍ത്തുന്നത്. നിത്യജീവിതത്തിലെ തിരക്കുകള്‍ക്കിടയിലും റേഡിയോ കേട്ടിരുന്ന മലയാളിയുടെ ഘടികാരവും റേഡിയോ ആയിരുന്നു.

റേഡിയോ ക്ലബ് ഓഫ് ബോംബെ എന്ന കൂട്ടായ്മയാണ് ഇന്ത്യയില്‍ ശ്രവ്യമാധ്യമത്തിന്റെ അനുഭവം ആദ്യം ജനങ്ങളിലെത്തിച്ചത്. പിന്നീട് ഓള്‍ ഇന്ത്യ റേഡിയോ ആയിമാറി. അന്നത്തെ തിരുവിതാംകൂര്‍ രാജ്യത്തിന്റെ തലസ്ഥാനമായ തിരുവനന്തപുരത്ത് റേഡിയോ സ്റ്റേഷന്‍ ആരംഭിക്കാന്‍ അനുമതി ലഭിച്ചത് ഒരു ദശാബ്ദത്തിന് ശേഷമാണ്. 1943 മാര്‍ച്ച് 12നു അന്നത്തെ തിരുവിതാംകൂര്‍ രാജാവായിരുന്ന ശ്രീ ചിത്തിര തിരുനാള്‍ ബാലരാമവര്‍മ്മ ആദ്യ റേഡിയോസ്റ്റേഷന്‍ ഉദ്ഘാടനം ചെയ്തു.

പ്രകൃതിദുരന്തങ്ങള്‍ ഉണ്ടായപ്പോഴും അടിയന്തരാവസ്ഥക്കാലത്തും വാര്‍ത്തകള്‍ അറിയാനുള്ള പ്രധാനമാര്‍ഗമായിരുന്നു റേഡിയോ. 2011 നവംബറില്‍ യുനെസ്‌കോയിലെ എല്ലാ അംഗരാജ്യങ്ങളും ലോക റേഡിയോ ദിനം ഏകകണ്ഠമായി അംഗീകരിച്ചു. ആശയവിനിമയ ഉപാധികള്‍ സാങ്കേതികവളര്‍ച്ചയുടെ മികവില്‍ മാറിമാറി വന്നു. നവമാധ്യമങ്ങളുടെ കുത്തൊഴുക്കിലും റേഡിയോ വിശ്വാസ്യത ചോരാതെ ഇപ്പോഴും നിലനില്‍ക്കുന്നു.

spot_img

Related news

മലപ്പുറത്തെ എസ്ഡിപിഐ ഓഫീസിൽ ഇ.ഡി റെയ്ഡ്

എസ്ഡിപിഐ ഓഫീസില്‍ എന്‍ഫോഴ്‌സ്‌മെന്റ് റെയ്ഡ്. മലപ്പുറത്തെ എസ്ഡിപിഐ ഓഫീസിലാണ് ഇ ഡി...

കഠിനംകുളം കൊലപാതകത്തില്‍ പ്രതിയെ തിരിച്ചറിഞ്ഞു: ആതിരയുടെ ഇന്‍സ്റ്റഗ്രാം സുഹൃത്താണ് കൊലയാളിയെന്ന് പൊലീസ്‌

തിരുവനന്തപുരം കഠിനംകുളം ആതിര കൊലക്കേസില്‍ പ്രതിയായ ഇന്‍സ്റ്റാഗ്രാം സുഹൃത്തിനെ തിരിച്ചറിഞ്ഞു. എറണാകുളം...

ആവേശത്തോടെ 2025ലേക്ക്; പുതുവര്‍ഷത്തെ വരവേറ്റ് കേരളം

പുതുവര്‍ഷത്തെ വരവേറ്റ് കേരളം. കേരളത്തിലങ്ങോളം ഇങ്ങോളം പുതുവത്സരത്തെ വരവേല്‍ക്കാനുള്ള ആവേശത്തിലായിരുന്നു ആളുകള്‍....

‘രാഷ്ട്രീയ യാത്ര തുടങ്ങിയത് ഇവിടെ നിന്ന്, എന്ത് സംഭവിക്കുമ്പോഴും ആദ്യം ആദ്യം ഓര്‍ക്കുന്ന പേര്’; ഉമ്മന്‍ചാണ്ടിയുടെ കല്ലറ സന്ദര്‍ശിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

പാലക്കാട് നിയുക്ത എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍ പുതുപ്പള്ളിയിലെത്തി ഉമ്മന്‍ചാണ്ടിയുടെ കല്ലറ സന്ദര്‍ശിച്ചു....

സാംസ്‌കാരിക കൂട്ടായ്മകളില്‍ പ്രവര്‍ത്തിക്കുന്നത് ഓഫീസ് സമയം കഴിഞ്ഞ്; ഉത്തരവിറക്കി സര്‍ക്കാര്‍

സാംസ്‌കാരിക കൂട്ടായ്മകള്‍ ഉള്‍പ്പെടെയുള്ളവ ഓഫീസ് സമയത്ത് വേണ്ടെന്ന് സര്‍ക്കാര്‍. ഇത് സംബന്ധിച്ച്...