കഠിനംകുളം കൊലപാതകത്തില്‍ പ്രതിയെ തിരിച്ചറിഞ്ഞു: ആതിരയുടെ ഇന്‍സ്റ്റഗ്രാം സുഹൃത്താണ് കൊലയാളിയെന്ന് പൊലീസ്‌

തിരുവനന്തപുരം കഠിനംകുളം ആതിര കൊലക്കേസില്‍ പ്രതിയായ ഇന്‍സ്റ്റാഗ്രാം സുഹൃത്തിനെ തിരിച്ചറിഞ്ഞു. എറണാകുളം സ്വദേശി ജോണ്‍സണ്‍ ഔസേപ്പ് ആണ് ആതിരയുടെ ഇന്‍സ്റ്റാഗ്രാം സുഹൃത്ത്. കൊല നടത്തിയത് ജോണ്‍സന്‍ തന്നെയെന്നു പൊലീസ് വ്യക്തമാക്കി. ഇയാളുടെ സ്വന്തം നാട് കൊല്ലം നീണ്ട കരയിലാണ്. എന്നാല്‍ എറണാകുളം ചെല്ലാനത്താണ് വിവാഹം കഴിച്ച് താമസിച്ചിരുന്നത്. ഭാര്യയും കുട്ടികളുമുണ്ടെങ്കിലും വേര്‍പെട്ട് കൊച്ചിയില്‍ കഴിയുകയായിരുന്നു ഇയാള്‍.

ഒരു വര്‍ഷമായി യുവതിയുമായി അടുപ്പത്തിലായിരുന്നു ജോണ്‍സണ്‍. ഇന്‍സ്റ്റഗ്രാമിലൂടെ റീലുകള്‍ അയച്ചാണ് ഇവര്‍ തമ്മില്‍ പരിചയപ്പെട്ടത്. ഇരുവരും തമ്മില്‍ സാമ്പത്തിക ഇടപാടുകള്‍ ഉണ്ടായിരുന്നു. ആദ്യം ഒരു ലക്ഷത്തോളം രൂപ യുവതി ജോണ്‍സണ്‍ നല്‍കി. കൃത്യത്തിന് മൂന്നുദിവസം മുമ്പ് 2500 രൂപ ജോണ്‍സണ്‍ യുവതിയുടെ പക്കല്‍ നിന്നും വാങ്ങി. നേരത്തെ യുവതി ജോണ്‍സനുമായി പല സ്ഥലങ്ങളിലും പോയതായും പൊലീസിന് വിവരം ലഭിച്ചു. യുവതിയുടെ ചിത്രങ്ങള്‍ കാട്ടി ബ്ലാക്ക് മെയില്‍ ചെയ്താണ് ജോണ്‍സണ്‍ പണം തട്ടിയിരുന്നത്. ഒടുവില്‍ കൂടെ പോകണമെന്ന് ജോണ്‍സണ്‍ യുവതിയോട് പറഞ്ഞു. ഇത് യുവതി വിസമ്മതിച്ചു.

കൃത്യം നടക്കുന്ന ദിവസം രാവിലെ ഒന്‍പതു മണിയോടെ വീട്ടിലെത്തിയ ജോണ്‍സന് യുവതി ചായ കൊടുത്തു. പിന്നീട് യുവതിയെ എന്തോ നല്‍കി മയക്കിയതിന് ശേഷം കഴുത്തില്‍ കത്തി കുത്തിവലിക്കുകയായിരുന്നു. അന്നേദിവസം രാവിലെ പെരുമാതുറയുടെ വാടകവീട്ടില്‍ നിന്നും പ്രതി കത്തിയുമായി പോകുന്നതിന്റെ തെളിവുകള്‍ പൊലീസിന് ലഭിച്ചു.

വെഞ്ഞാറമൂട് ആലിയോട് പ്ലാവിള വീട്ടില്‍ ആതിരയെ (30) ചൊവ്വാഴ്ച പകല്‍ പതിനൊന്നരയോടെ മരിച്ചനിലയില്‍ കണ്ടെത്തിയത്. കഠിനംകുളം പാടിക്കവിളകം ക്ഷേത്രത്തിലെ പൂജാരി രാജീവിന്റെ ഭാര്യയാണ് ആതിര. കഴുത്ത് പകുതിയോളം മുറിഞ്ഞ നിലയിലായിരുന്നു. വീട്ടിലെ സ്‌കൂട്ടറും കാണാതായിട്ടുണ്ട്. ക്ഷേത്രത്തിന്റെ അടുത്തുള്ള ട്രസ്റ്റിന്റെ വീട്ടിലാണ് ഇവര്‍ താമസിക്കുന്നത്. രാവിലെ അഞ്ചരയോടെ അമ്പലത്തില്‍ പൂജയ്ക്ക് പോയ ഭര്‍ത്താവ് മടങ്ങിയെത്തിയപ്പോഴാണ് ആതിരയെ കുത്തേറ്റ് മരിച്ചനിലയില്‍ കണ്ടത്.

spot_img

Related news

മഴക്കെടുതി: മരിച്ചവരുടെ കുടുംബങ്ങൾക്ക് 8 ലക്ഷം; വീടുകൾ നഷ്ടപ്പെട്ടവർക്ക് 12 ലക്ഷം വരെ

തിരുവനന്തപുരം: മഴക്കെടുതിയിലും വെള്ളപ്പൊക്കത്തിലും ദുരിതമനുഭവിക്കുന്നവർക്ക് വിപുലമായ ധനസഹായ പാക്കേജ് പ്രഖ്യാപിച്ച് സംസ്ഥാന...

ചിരിയുടെ മായാത്ത ഓർമ്മ; കലാഭവൻ നവാസ് ഓർമ്മയായിട്ട് ഇന്നേക്ക് ഒരു വർഷം

നടനും മിമിക്രി കലാകാരനുമായ കലാഭവൻ നവാസ് ഓർമയായിട്ട് ഇന്നേക്ക് ഒരു വർഷം....

ആർ.എസ്.എസ് കൂടിക്കാഴ്ച രഹസ്യമല്ല; താൻ ഒരു മുന്നണിയുടെ മാത്രമല്ല, കേരളത്തിന്റെ മുഴുവൻ മുഖ്യമന്ത്രിയെന്ന് വി.ഡി. സതീശൻ

തനിക്കെതിരെ മുൻ മന്ത്രിമാർ ഉന്നയിച്ച വിമർശനങ്ങൾക്ക് മറുപടിയുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ....

ആ പൊട്ടിച്ചിരിയും മാഞ്ഞു… നടൻ സലിം കുമാർ വിട വാങ്ങി

നടൻ സലിം കുമാർ അന്തരിച്ചു. 56 വയസായിരുന്നു. അമൃത ആശുപത്രിയിൽ ചികിത്സയിലായിരുന്ന...