പുതിയ സാമ്പത്തിക വര്‍ഷമായ ഇന്ന് മുതല്‍ നികുതിഭാരം കൂടും

പുതിയ സാമ്പത്തിക വർഷമായ ഇന്ന് മുതൽ നികുതിഭാരം കൂടും. ഭൂമിയുടെ ന്യായവില വർധിച്ചു. അടിസ്ഥാന ഭൂനികുതിയിൽ ഇരട്ടിയിലേറെ വർധനവാണ് നിലവിൽ വന്നത്. കുടിവെള്ളത്തിനും മരുന്നിനുമടക്കം ഇന്ന് മുതൽ വിലകൂടി. പാരാസെറ്റാമോൾ ഉൾപ്പെടെ നാൽപ്പതിനായിരത്തോളം മരുന്നുകളുടെ വിലയാണ് വർധിച്ചത്.

ഭൂമിയുടെ ന്യായവിലയിൽ 10 ശതമാനം വർധനവാണ് നടപ്പിലായത്. ഇതുവഴി 200 കോടിയുടെ അധികവരുമാനമാണ് സർക്കാർ പ്രതീക്ഷിക്കുന്നത്. ഒരു ലക്ഷം രൂപ വിലയ്ക്ക് രജിസ്ട്രേഷൻ ചെലവിൽ മാത്രം 1000 രൂപയുടെ വർധനയാണ് വരുന്നത്. ഡീസൽ വാഹനങ്ങളുടെ വിലയും വാഹനങ്ങളുടെ രജിസ്ട്രേഷൻ പുതുക്കലിനുള്ള ഫീസും വർധിച്ചു. പുതിയ വാഹനങ്ങൾക്ക് ഏർപ്പെടുത്തിയ ഹരിത നികുതിയും നിലവിൽ വന്നു.
ഇതിനു പുറമെ കൂട്ടിയ വെള്ളക്കരം പ്രാബല്യത്തിൽ വന്നു. അഞ്ചു ശതമാനമാണ് വർധന. പ്രതിമാസം 5000 മുതൽ 15000 ലിറ്റർ വരെ

ഉപയോഗിക്കുന്ന 35 ലക്ഷം ഗാർഹിക ഉപഭോക്താക്കൾക്കാണ് കൂടുതൽ ബാധ്യത. 1000 ലിറ്ററിന് 4 രൂപ 20 പൈസ നൽകിയിരുന്നയിടത്ത് ഇനി 4 രൂപ 41 പൈസ നൽകണം. 1000 മുതൽ 5000 ലിറ്റർ വരെ ഉപയോഗത്തിനുള്ള മിനിമം നിരക്ക് 21 രൂപയിൽ നിന്ന് 22 രൂപ 05 പൈസയാകും.

പനി വന്നാൽ കഴിക്കുന്ന പാരാസെറ്റാമോൾ ഉൾപ്പെടെ മൊത്ത വിലയിൽ രാജ്യത്ത് 10 ശതമാനം വർധനയാണ് ഉണ്ടാവുക. ജീവിതശൈലി രോഗങ്ങൾക്കുള്ള മരുന്ന് വില കൂടി ഉയരുന്നതോടെ കുടുംബ ബജറ്റിന്റെ താളംതെറ്റും. ഇതിനെല്ലാം പുറമെയാണ് ബസ്, ഓട്ടോ, ടാക്സി നിരക്കുകൾ ഉയർത്താൻ കഴിഞ്ഞ ദിവസം സംസ്ഥാന സർക്കാർ തീരുമാനിച്ചത്.

spot_img

Related news

2024 ലോക്‌സഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ നരേന്ദ്രമോദി പ്രധാനമന്ത്രിയാകില്ല: രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: 2024 ലോക്‌സഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ നരേന്ദ്രമോദി പ്രധാനമന്ത്രിയാകില്ലെന്ന് കോണ്‍ഗ്രസ് നേതാവ്...

ലോക്സഭാ തെര‍ഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിച്ചു,7 ഘട്ടങ്ങളിൽ വോട്ടെടുപ്പ്, കേരളത്തിൽ ഏപ്രിൽ 26 ന്

രാജ്യം പൊതുതെരഞ്ഞെടുപ്പിലേക്ക്. ആകാംക്ഷകൾക്ക് വിരാമമിട്ട് 543 ലോക്സഭാമണ്ഡലങ്ങളിലേയ്ക്കുള്ള വോട്ടെടുപ്പിന്റെ തിയ്യതി തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചു....

റോട്ട് വീലര്‍, അമേരിക്കന്‍ ബുള്‍ഡോഗ്, പിറ്റ്ബുള്‍ ടെറിയര്‍ തുടങ്ങിയ നായക്കളുടെ ഇറക്കുമതിയും വില്‍പ്പനയും കേന്ദ്രം നിരോധിച്ചു

 റോട്ട്വീലര്‍, അമേരിക്കന്‍ ബുള്‍ഡോഗ്, പിറ്റ്ബുള്‍ ടെറിയര്‍ തുടങ്ങി ഇരുപതില്‍ കൂടുതല്‍ നായകളുടെ...

‘ജനങ്ങളെ വിഭജിക്കാനും വര്‍ഗീയ വികാരം കുത്തിയിളക്കാനും ലക്ഷ്യമിട്ട്’; പൗരത്വ നിയമ ഭേദഗതി കേരളത്തില്‍ നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി

തെരഞ്ഞെടുപ്പ് മുന്‍നിര്‍ത്തി പൗരത്വ ഭേദഗതി നിയമത്തിന്റെ ചട്ടങ്ങള്‍ വിജ്ഞാപനം ചെയ്ത കേന്ദ്ര...

ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും പണിമുടക്കി

മെറ്റയുടെ സമൂഹമാധ്യമ പ്ലാറ്റ്ഫോമുകളായ ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും പണിമുടക്കി. ഫോണുകളിലും കമ്പ്യൂട്ടറുകളിലും അക്കൗണ്ടുകൾ...