തിരുവനന്തപുരം: സംസ്ഥാനത്ത് വെളളക്കരം കൂട്ടി. ജല അതോറിറ്റിയുടെ സാമ്പത്തികപ്രതിസന്ധി പരിഹരിക്കാനാണ് കരം കൂട്ടുന്നത്. ശനിയാഴ്ച മുതല്‍ വര്‍ധന പ്രാബല്യത്തില്‍ വരുത്തി വിജ്ഞാപനമിറങ്ങി. ചില വിഭാഗങ്ങള്‍ക്ക് മൂന്നുമടങ്ങോളം വര്‍ധനയുണ്ട്.വിവിധ വിഭാഗങ്ങളില്‍ ഒരു കിലോ ലിറ്ററിന് (1000 ലിറ്റര്‍) 4.40 രൂപ മുതല്‍ 12 രൂപ വരെയായിരുന്നു നിരക്ക്. എന്നാല്‍ വില കൂട്ടിയതോടെ ലിറ്ററിന് ഒരു പൈസ കൂടി 14.4 രൂപ മുതല്‍ 22 രൂപ വരെ ആകും. അടുത്ത ബില്ല് മുതലാണ് പുതിയ നിരക്ക് നല്‍കേണ്ടതായി വരുന്നത്.
