പത്തനംതിട്ട തിരുവല്ലയില്‍ അച്ഛനേയും അമ്മയേയും മകന്‍ വെട്ടിക്കൊലപ്പെടുത്തി. പരുമല നാക്കട ആശാരിപ്പറമ്പില്‍ കൃഷ്ണന്‍കുട്ടി (72), ഭാര്‍ഗവി (70) എന്നിവരാണ് മരിച്ചത്. സംഭവത്തില്‍ മകന്‍ അനിലിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. രണ്ടുപേരെയും വീടിനുള്ളില്‍ വെച്ച് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ഇന്ന് രാവിലെയായിരുന്നു സംഭവം. കൊലപാതകത്തിന് ശേഷവും അനില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു.