വളാഞ്ചേരി ടൗണ്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ സംഘടിപ്പിക്കുന്ന സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ് ജനുവരി 28-ാം തിയ്യതി വലിയകുന്ന് മുന്നാസ് സ്‌റ്റേഡിയത്തില്‍ തുടങ്ങുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.കേരളസെവന്‍സ് ഫുട്‌ബോള്‍ അസോസിയേഷന്റെ ടീമുകളെ ഉള്‍പ്പെടുത്തി വളാഞ്ചേരി ടൗണ്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ സംഘടിപ്പിക്കുന്ന അഖിലേന്ത്യ സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റിന് 28-ആം തിയ്യതി തുടക്കമാകും.വളാഞ്ചേരി കേന്ദ്രീകരിച്ച് രൂപീകരിക്കുന്ന സ്‌പോര്‍ട്‌സ് അക്കാദമിയുടെ മുന്നോടിയായാണ് മത്സരം. വളാഞ്ചേരി സാഫ് ആൻഡ് എസ് എൻ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജി വിന്നേഴ്‌സ് ട്രോഫിക്കും വളാഞ്ചേരി ഫുട്ട്‌ഫേസ് റണ്ണേഴ്സ് ട്രോഫിക്കും വേണ്ടി വലിയകുന്ന് ഒഡോക്‌സ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജി ഗ്രൗണ്ടില്‍ ഒരുമാസ കാലത്തോളമാണ് ടൂർണമെന്റ് നടക്കുക. സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റില്‍ സംസ്ഥാന, ദേശീയ, ഇന്റര്‍നാഷണല്‍ താരങ്ങള്‍ അണിനിരക്കുന്ന ടീമുകള്‍ മാറ്റുരക്കും. ടൂര്‍ണ്ണമെന്റിന്റെ ഉദ്ഘാടന മത്സരത്തില്‍ സെവന്‍സ് ഫുട്‌ബോളിലെ കരുത്തരായ കെആര്‍എസ് കോഴിക്കോടും എ എഫ് സി ഉച്ചാരക്കടവും തമ്മില്‍ ഏറ്റുമുട്ടും. അഖിലേന്ത്യ സെവന്‍സ് ടൂര്‍ണ്ണമെന്റിനോട് അനുബന്ധിച്ച് പ്രദേശത്തെ പുതിയ കളിക്കാരെ കണ്ടെത്തുന്നതിന് വേണ്ടി അണ്ടര്‍ 20 ടൂര്‍ണ്ണമെന്റും സംഘടിപ്പിക്കുന്നുണ്ട്. ടൂര്‍ണ്ണമെന്റിന്റെ ലാഭ വിഹിതത്തില്‍ നിന്ന് ലഭിക്കുന്ന തുകയില്‍ ഇരിമ്പിളിയം പഞ്ചായത്ത് പ്രസിഡന്റിന്റെ ദുരിതാശ്വാസ നിധിയിലേക്കും, രൂപീ കരിക്കാന്‍ പോകുന്ന സ്‌പോര്‍ടസ് അക്കാദമിയുടെ പ്രാധമിക ചിലവിലേക്കും ഉപയോഗിക്കുമെന്നും സംഘാടകർ അറിയിച്ചു. വാർത്താസമ്മേളനത്തിൽ ആലുക്കല്‍ അഷറഫ് മാനു, ഫൈസല്‍ കെ.പി, നജമുദ്ദീന്‍ മാസ്റ്റര്‍, ജമാല്‍. സി.പി എന്നിവർ പങ്കെടുത്തു.