സന്തോഷ് ട്രോഫി കേരള ഫുട്‌ബോള്‍ ടീമിനു അഞ്ച് ലക്ഷം രൂപ വീതം പാരിതോഷികം നല്‍കും

തിരുവനന്തപുരം; സന്തോഷ് ട്രോഫി നേടി നാടിന്റെ അഭിമാനമായി മാറിയ കേരള ഫുട്‌ബോള്‍ ടീമിനു സര്‍ക്കാര്‍ 1.14 കോടി രൂപ പാരിതോഷികമായി നല്‍കും. 20 കളിക്കാര്‍ക്കും മുഖ്യ പരിശീലകനും 5 ലക്ഷം രൂപ വീതവും, സഹപരിശീലകന്‍, മാനേജര്‍, ഗോള്‍ കീപ്പര്‍ ട്രെയിനര്‍ എന്നിവര്‍ക്ക് 3 ലക്ഷം രൂപ വീതവുമാണ് നല്‍കുക. സ്വന്തം മണ്ണില്‍ 29 വര്‍ഷത്തിനു ശേഷം നേടിയ ഈ കിരീടം കേരളത്തിന്റെ കായിക മേഖലയ്ക്കാകെ ഊര്‍ജ്ജം പകരുന്ന നേട്ടമാണ്. കായിക മേഖലയിലോട്ട് കടന്നു വരാന്‍ പുതുതലമുറയ്ക്ക് പ്രചോദനം നല്‍കും. അതിനായി പ്രയത്‌നിച്ച ടീമംഗങ്ങള്‍ക്ക് നാടു നല്‍കുന്ന ആദരമാണ് ഈ പാരിതോഷികം.

spot_img

Related news

കണ്ണൂരില്‍ ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചു

കണ്ണൂര്‍: ഉദയഗിരി ഗ്രാമപഞ്ചായത്തിലെ മണ്ണാത്തികുണ്ട് ബാബു കൊടകനാലിന്റെ ഉടമസ്ഥതയിലുള്ള പന്നി ഫാമില്‍...

ഒരാള്‍ക്ക് കൂടി നിപ ലക്ഷണം; 68കാരനെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി

മലപ്പുറം : നിപ രോഗലക്ഷണവുമായി മലപ്പുറം മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ള...

കനത്ത മഴയിൽ വീട് തകർന്നു വീണ് അമ്മയും മകനും മരിച്ചു

പാലക്കാട്: വടക്കഞ്ചേരിയിൽ കനത്ത മഴയിൽ വീട് തകർന്നു വീണ് അമ്മയും മകനും...

‘ലോകഭൂപടത്തില്‍ ഇന്ത്യ സ്ഥാനം പിടിച്ചു’; വിഴിഞ്ഞത്ത് ട്രയൽ റൺ ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയല്‍ റണ്‍ ഉദ്ഘാടനം കേന്ദ്രമന്ത്രി സര്‍ബാനന്ദ സോനോവാളിന്റെ...

സ്വര്‍ണവില വീണ്ടും ഉയരുന്നു

സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും ഉയര്‍ന്നു. പവന് 520 രൂപ ഉയര്‍ന്ന്...