ഹജ് തീര്‍ഥാടകരുടെ മടക്കയാത്ര പൂര്‍ത്തിയായി; അവസാന ഹജ് വിമാനം ഇന്നലെ കോഴിക്കോട്ടെത്തി

സംസ്ഥാന ഹജ് കമ്മിറ്റി മുഖേന ഹജ് കര്‍മത്തിനായി പുറപ്പെട്ട തീര്‍ഥാടകരുടെ നാട്ടിലേക്കുള്ള മടക്കയാത്ര പൂര്‍ത്തിയായി. അവസാന മടക്കവിമാനം ഇന്നലെ പുലര്‍ച്ചെ ഒന്നരയോടെ കോഴിക്കോട് വിമാനത്താവളത്തിലെത്തി.
ഹജ് കമ്മിറ്റി അംഗങ്ങളായ പി.മൊയ്തീന്‍കുട്ടി, ഡോ. ഐ.പി.അബ്ദുല്‍ സലാം, കെ.പി.സുലൈമാന്‍ ഹാജി, പി.ടി.അക്ബര്‍, എക്‌സിക്യൂട്ടീവ് ഓഫിസര്‍ പി.എം.ഹമീദ്, അസൈന്‍ പുളിക്കല്‍, പി.കെ.മുഹമ്മദ് ഷഫീഖ്, യു.മുഹമ്മദ് റഊഫ്, ഹജ് സെല്‍ അംഗങ്ങള്‍, സന്നദ്ധ സേവകര്‍ തുടങ്ങിയവര്‍ തീര്‍ഥാടകരെ സ്വീകരിച്ചു.

ജൂലൈ 13ന് ആണ് മടക്കയാത്ര ആരംഭിച്ചത്. 11,556 തീര്‍ഥാടകരാണ് ഇത്തവണ കോഴിക്കോട്, കൊച്ചി, കണ്ണൂര്‍ വിമാനത്താവളങ്ങള്‍ വഴി ഹജ്ജിനു പുറപ്പെട്ടത്. ഇവരില്‍ 11,252 പേര്‍ കേരളത്തില്‍നിന്നും 304 പേര്‍ മറ്റു സംസ്ഥാനങ്ങളില്‍നിന്നും ഉള്ളവരായിരുന്നു. 10 പേര്‍ സൗദിയില്‍ മരിച്ചു.

3 വിമാനത്താവളങ്ങളിലുമായി 70 വിമാനങ്ങളാണ് സര്‍വീസ് നടത്തിയത്. മികച്ച ക്രമീകരണങ്ങളാണ് വിമാനത്താവളത്തിലും മറ്റും എയര്‍പോര്‍ട്ട് അതോറിറ്റിയും ഹജ് കമ്മിറ്റിയും ഏര്‍പ്പെടുത്തിയതെന്ന് തിരിച്ചെത്തിയ തീര്‍ഥാടകര്‍ പറഞ്ഞു.

spot_img

Related news

മോശം കാലാവസ്ഥയെ തുടര്‍ന്ന് ദോഹ -കരിപ്പൂര്‍ വിമാനം കൊച്ചിയിലേക്ക് വഴിതിരിച്ചുവിട്ടു

കൊച്ചി: മോശം കാലാവസ്ഥയെ തുടര്‍ന്ന് ദോഹ കരിപ്പൂര്‍ വിമാനം കൊച്ചിയിലേക്ക് വഴിതിരിച്ചുവിട്ടു....

വിദേശ സന്ദര്‍ശനത്തിനുശേഷം മുഖ്യമന്ത്രി കേരളത്തില്‍ തിരിച്ചെത്തി

തിരുവനന്തപുരം: വിദേശ സന്ദര്‍ശനത്തിനുശേഷം മുഖ്യമന്ത്രി പിണറായി വിജയനും കുടുംബവും കേരളത്തില്‍ തിരിച്ചെത്തി....

മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായിലെത്തി; തിങ്കളാഴ്ച കേരളത്തിലേക്ക് മടങ്ങി എത്തും

ദുബായ്: മുന്‍നിശ്ചയിച്ച പ്രകാരമുള്ള യാത്രയില്‍ മാറ്റം വരുത്തി മുഖ്യമന്ത്രി പിണറായി വിജയന്‍...

മലപ്പുറത്തെ മഞ്ഞപ്പിത്ത വ്യാപനത്തെ തുടര്‍ന്ന് ഒരു മാസത്തെ തീവ്രയജ്ഞ പരിപാടി പ്രഖ്യാപിച്ചു

തിരുവനന്തപുരം: മലപ്പുറത്തെ മഞ്ഞപ്പിത്ത വ്യാപനത്തെ തുടര്‍ന്ന് ഒരു മാസത്തെ തീവ്രയജ്ഞ പരിപാടി...

ടാങ്കര്‍ ലോറിയും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് നാടന്‍പാട്ട് കലാകാരന്‍ മരിച്ചു.

ഷൊര്‍ണൂര്‍/കൂറ്റനാട്: കുളപ്പുള്ളി ഐ.പി.ടി. കോളേജിന് സമീപം ടാങ്കര്‍ ലോറിയും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച്...