നടിയെ ആക്രമിച്ച കേസില്‍ പ്രതിയായതോടെ വിദേശത്തേക്ക് ഒളിവില്‍ പോയ നടന്‍ വിജയ് ബാബു ജോര്‍ജിയയിലുണ്ടെന്ന നിഗമനത്തില്‍ അന്വേഷണ സംഘം. പ്രതിയെ കണ്ടെത്താനായി അര്‍മേനിയയിലെ ഇന്ത്യന്‍ എംബസിയുടെ സഹായം പോലീസ് തേടി. ജോര്‍ജിയയില്‍ ഇന്ത്യക്ക് എംബസിയില്ല. ഈ സാഹചര്യത്തിലാണ് അര്‍മേനിയന്‍ എംബസിയുടെ സഹായം തേടിയത്
പാസ്പോര്‍ട്ട് റദ്ദാക്കി റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കുന്നതോടെ വിജയ് ബാബു കീഴടങ്ങുമെന്നാണ് പോലീസിന്റെ പ്രതീക്ഷ. 24നുള്ളില്‍ കീഴടങ്ങാന്‍ തയ്യാറായില്ലെങ്കില്‍ സ്വത്തുവകകള്‍ കണ്ടുകെട്ടാന്‍ പോലീസിന് നിയമോപദേശം ലഭിച്ചിട്ടുണ്ട്
ഇതിനിടെ ഒരു വെബ് സീരീസിനായി വിജയ് ബാബുവുമായി 50 കോടി രൂപയുടെ കരാറിലേര്‍പ്പെട്ടിരുന്ന ഒടിടി കമ്പനി കരാറില്‍ നിന്നും പിന്‍മാറി. മറ്റ് ഒടിടി കമ്പനികളുടെ പ്രതിനിധികളും കേസിന്റെ വിവരങ്ങള്‍ പോലീസിനോട് തേടിയിട്ടുണ്ട്.