പൊന്നാനി കര്‍മ പാലം ഒടുവില്‍ നാടിന് സമര്‍പ്പിക്കുന്നു

പൊന്നാനി : നിര്‍മാണം പൂര്‍ത്തിയായി മാസങ്ങള്‍ കഴിഞ്ഞിട്ടും തുറന്ന് കൊടുക്കാതിരുന്ന പൊന്നാനി കര്‍മ പാലം ഒടുവില്‍ നാടിന് സമര്‍പ്പിക്കുന്നു. ഈ മാസം 25 ന് പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും.സംസ്ഥാനത്തെ നീളമേറിയ പുഴയോര പാതയിലൊന്നായ കര്‍മ റോഡില്‍ നിര്‍മാണം പൂര്‍ത്തീകരിച്ച് മാസങ്ങളായിട്ടും പാലം ഗതാഗതത്തിന് തുറന്ന് നല്‍കാനുള്ള നടപടികള്‍ അനന്തമായി നീളുകയായിരുന്നു. വിളക്കുകള്‍ സ്ഥാപിക്കാനുള്ള കാലതാമസം മൂലമാണ് ഉദ്ഘാടനം വൈകുന്നതെന്നായിരുന്നു അധികൃതര്‍ പറഞ്ഞത്. പാലം തുറന്ന് നല്‍കിയാല്‍ ഈശ്വരമംഗലം മുതല്‍ ഹാര്‍ബര്‍ വരെ എളുപ്പത്തില്‍ സഞ്ചരിക്കാനാകും. കിലോമീറ്ററുകള്‍ ലാഭിക്കാനുമെന്നതിന് പുറമെ പൊന്നാനി അങ്ങാടിപ്പാലത്തിലെ ഗതാഗതക്കുരുക്കിനും വലിയൊരളവില്‍ പരിഹാരമാകും. റമദാനില്‍ വൈകുന്നേരങ്ങളില്‍ വലിയ ഗതാഗതക്കുരുക്കാണ് അങ്ങാടിപ്പാലത്ത് അനുഭവപ്പെടുന്നത്.

കര്‍മപാലം ഗതാഗതത്തിനായി തുറന്ന് നല്‍കിയിട്ടില്ലെങ്കിലും രാത്രിയില്‍ നിരവധി പേരാണ് കാല്‍നടയായി പാലത്തിലെത്തുന്നത്.നിളയുടെ അരികുപറ്റി കിലോമീറ്ററുകളോളം നീണ്ടുകിടക്കുന്നൊരു പാത.അഴിമുഖത്തെയും നിളയിലെയും കാഴ്ചകള്‍ കണ്ട് സായാഹ്നസൗന്ദര്യം ആസ്വദിച്ച് ഓളപ്പരപ്പിലൂടെ ബോട്ടിലേറി ഒരു യാത്ര നടത്താം.നരിപ്പറമ്പ്-പൊന്നാനി ദേശീയപാതയിലെ ചമ്രവട്ടം കടവില്‍നിന്ന് തുടങ്ങി പൊന്നാനി മത്സ്യബന്ധന തുറമുഖം വരെ നീളുന്ന അഞ്ചരക്കിലോമീറ്ററോളം വരുന്ന പാതയാണിത്.ഭാരതപ്പുഴയോട് ചേര്‍ന്നാണ് പാത കടന്നുപോകുന്നത്. അഴിമുഖത്തിനടുത്തായി കനോലി കനാലിന് കുറുകെ നിര്‍മിച്ച പാലം കാഴ്ചകളുടെ സൗന്ദര്യത്തിന് ശോഭ കൂട്ടുന്നതാണ്.പൊന്നാനി മത്സ്യബന്ധന തുറമുഖവുമായി ബന്ധിപ്പിക്കുന്ന കര്‍മപാലം പണി പൂര്‍ത്തീകരിച്ചിട്ടും തുറന്നുകൊടുക്കാത്തതിനെതിരെ നിരവധി സംഘടനകള്‍ രംഗത്തെത്തിയിരുന്നു.

spot_img

Related news

തിരുവോണം ബമ്പര്‍; ഒന്നാം സമ്മാനം നേടിയ ടിക്കറ്റ് വിറ്റത് വയനാട്ടില്‍

വയനാട്: ഈ വര്‍ഷത്തെ തിരുവോണം ബമ്പര്‍ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. തിരുവനന്തപുരം...

നടന്‍ ടി പി മാധവന്‍ അന്തരിച്ചു

കൊല്ലം: മലയാള ചലച്ചിത്ര നടന്‍ ടി പി മാധവന്‍ അന്തരിച്ചു. 89...

വിവാദ പ്രസ്താവന: കെ ടി ജലീലിനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് മലപ്പുറം എസ്പിക്ക് പരാതി

മലപ്പുറം : സ്വര്‍ണ്ണക്കടത്ത് കേസുകളിലെ പ്രതികളില്‍ ഭുരിഭാഗവും മുസ്ലിംങ്ങളാണെന്ന വിവാദ പ്രസ്താവനയില്‍...

ബുധനാഴ്ച വരെ സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം വ്യാപകമായി ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര...