കാടാമ്പുഴയില്‍ അനധികൃത മദ്യവില്‍പ്പന നടത്തിയയാള്‍ എക്സൈസിന്റെ പിടിയിലായി

കുറ്റിപ്പുറം :കാടാമ്പുഴയില്‍ അനധികൃത മദ്യവില്‍പ്പന നടത്തിയയാള്‍ എക്സൈസിന്റെ പിടിയിലായി. മാറാക്കര ചേലക്കുത്ത് മയിലം പാടന്‍ വീട്ടില്‍ ഏന്തിന്‍കുട്ടി മകന്‍ ആംബ്രു എന്ന നൗഷാദിനെയാണ് കുറ്റിപ്പുറം എക്സൈസ് അറസ്റ്റ് ചെയ്തത്.കാടാമ്പുഴ മേഖലയില്‍ അനധികൃതമായി മദ്യവില്‍പ്പന നടത്തിവരുന്നതിനിടയാണ് പിടിയിലായത്. പോലീസിനും എക്‌സൈസിനും പണം നല്‍കിയാണ് മദ്യവില്‍പ്പന നടത്തിയിരുന്നതെന്ന് ഇയാള്‍ നാട്ടുകാര്‍ക്കിടയില്‍ വ്യാജപ്രചരണം നടത്തിവരികയായിരുന്നു.ഏഴ് ലിറ്ററോളം മദ്യം ബൈക്കില്‍ കടത്തികൊണ്ടുവന്ന് നിയമവിരുദ്ധമായി വില്‍പ്പന നടത്തിയെന്ന കുറ്റത്തിനാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

spot_img

Related news

ഐ.ഡി.ബി.ഐ ബാങ്ക് വളാഞ്ചേരി ശാഖ പ്രവർത്തനം ആരംഭിച്ചു

ഐ.ഡി.ബി.ഐ ബാങ്കിൻ്റെ വളാഞ്ചേരി ശാഖയുടെ ഉദ്ഘാടനം ബാങ്കിൻ്റെ എക്സിക്യുട്ടീവ് ഡയറക്ടർ ഡോ:...

9 വയസ്സുകാരൻ ഓട്ടമാറ്റിക് ഗേറ്റിന് ഇടയിൽ കുടുങ്ങി മരിച്ചു. വിവരമറിഞ്ഞ വല്യുമ്മ കുഴഞ്ഞുവീണു മരിച്ചു.

ഓട്ടമാറ്റിക് ഗേറ്റിന് ഇട യിൽ കുടുങ്ങി 9 വയസ്സുകാരൻ മരിച്ചു. വിവരമറിഞ്ഞ...

ഓട്ടോമാറ്റിക് ഗേറ്റിനുള്ളിൽ തല കുടുങ്ങി വിദ്യാർഥി മരണപ്പെട്ടു

സമീപ വീട്ടിലെ ഓട്ടോമാറ്റിക് ഗേറ്റിനുള്ളിൽ തല കുടുങ്ങി ഒമ്പത് വയസുകാരനായ വിദ്യാർഥിക്ക്...

വയനാടിനോടുള്ള രാഹുല്‍ ഗാന്ധിയുടെ വൈകാരിക അടുപ്പമാണ് പ്രിയങ്കാ ഗാന്ധിയെ മത്സരിപ്പിക്കാനുള്ള തീരുമാനത്തിന് പിന്നിലെന്ന് എ പി അനില്‍ കുമാര്‍

മലപ്പുറം: വയനാടിനോടുള്ള രാഹുല്‍ ഗാന്ധിയുടെ വൈകാരിക അടുപ്പമാണ് പ്രിയങ്കാ ഗാന്ധിയെ മത്സരിപ്പിക്കാനുള്ള...

സിപിഎമ്മിന്റെ മുസ്ലീം വിരുദ്ധ പ്രചാരണങ്ങള്‍ ബിജെപിക്ക് സഹായമാകുന്നു: സാദിഖലി ശിഹാബ് തങ്ങള്‍

മലപ്പുറം: സിപിഎമ്മിനെതിരെ കടുത്ത വിമര്‍ശനവുമായി പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ രംഗത്ത്.സിപിഎമ്മിന്റെ...