പിടിച്ചത് കാര്‍. നമ്പര്‍ പരിശോധിച്ചു നോക്കിയപ്പോള്‍ ഓട്ടോ. തട്ടിപ്പ് മണത്ത മോട്ടര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ വിശദമായി പരിശോധിച്ചപ്പോള്‍ വാഹന ഉടമ പിഴയായി അടയ്‌ക്കേണ്ടി വന്നത് 21,000 രൂപ. റോഡ് ക്യാമറയെ പറ്റിക്കാനായി നമ്പര്‍ പ്ലേറ്റ് മാറ്റി വ്യാപകമായി വാഹനങ്ങള്‍ നിരത്തിലിറങ്ങുന്നുവെന്ന സൂചനയുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് വന്‍ തട്ടിപ്പ് പിടികൂടിയത്.
രണ്ടത്താണിയില്‍ ഇന്നലെ ഉച്ചയോടെയാണ് എഎംവിഐമാരായ പി.ബോണി, വി.വിജീഷ് എന്നിവരുടെ നേതൃത്വത്തില്‍ കാര്‍ പിടികൂടിയത്. വ്യാജ നമ്പര്‍ പ്ലേറ്റ് ഉപയോഗിച്ചാണ് വാഹനമോടുന്നതെന്ന് ആദ്യ പരിശോധനയില്‍ തന്നെ വ്യക്തമായി. വാഹനത്തിനുപയോഗിച്ച നമ്പര്‍ ഓട്ടോയുടേതായിരുന്നു. തുടര്‍ന്ന് നടത്തിയ വിശദ പരിശോധനയില്‍ പിടികൂടിയത് നിയമലംഘനങ്ങളുടെ ഘോഷയാത്ര. വാഹനം ഓടിച്ചിരുന്ന വ്യക്തിക്ക് ലൈസന്‍സില്ലായിരുന്നു.
