മലപ്പുറം എസ്‌പിയെ മാറ്റി എന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ വാസ്തവ വിരുദ്ധം

മലപ്പുറം ജില്ലാ പോലീസ് മേധാവി എസ് സുജിത്ത് ദാസിനെ തൽസ്ഥാനത്ത് നിന്ന് നീക്കി എന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ വാസ്തവ വിരുദ്ധം. ഐപിഎസ് ഉദ്യോഗസ്ഥർക്ക്
സർവീസിന്റെ ഭാഗമായി പരിശീലന ക്യാമ്പുകൾ (റീഫ്രഷർ കോഴ്‌സ്) സംഘടിപ്പിക്കാറുണ്ട്. അത്തരത്തിൽ ഹൈദരാബാദ് നാഷണൽ പോലീസ് അക്കാദമിയിൽ വെച്ചു സംഘടിപ്പിക്കുന്ന പരിശീലന ക്യാമ്പിൽ പങ്കെടുക്കുന്നതിനാണ് എസ്പി അവധി എടുത്തത്. മലപ്പുറം എസ്പിക്ക് പുറമെ കേരളത്തിൽ നിന്ന് ആലപ്പുഴ ജില്ലാ പോലീസ് മേധാവി ചൈത്ര തെരേസ ജോൺ, കൊച്ചി കോസ്റ്റൽ ഏരിയ ഡിഐജി ജി. പൂങ്കുഴലി, പോലീസ് ട്രെയിനിങ് കോളേജ് പ്രിൻസിപ്പൽ കിരൺ നാരായണൻ എന്നിവരും ഈ ക്യാംപിൽ പങ്കെടുക്കുന്നുണ്ട്. പൂർണ്ണമായും ഔദ്യോഗിക രൂപ്പത്തിലുള്ള ഈ പരിശീലന ക്യാമ്പിനെ എസ്പിക്ക് എതിരായ നടപടിയായി ചിലർ വ്യാഖാനിക്കുകയായിരുന്നു. താനൂർ കസ്റ്റഡി കൊലപാതകം സംഭവിക്കും മുൻപ് തന്നെ നിശ്ചയിച്ചതായിരുന്നു ഈ ക്യാംപ്. പരിശീലനത്തിന് പോകാൻ സർക്കാർ നിർദ്ദേശം നൽകിയതോ എസ്പിക്ക് എതിരായ ശിക്ഷാ നടപടി ക്രമമോ അല്ല. സാധാരണ ഗതിയിൽ ഐപിഎസ് ഉദ്യോഗസ്ഥർക്ക് വേണ്ടി ഒരുക്കുന്ന പരിശീലന ക്യാംപ് മാത്രമാണ്. ഇത്തരത്തിൽ എസ്പിമാർ അവധി എടുക്കുന്ന സാഹചര്യങ്ങളിൽ തൊട്ടടുത്ത ജില്ലയിലെ എസ്പിക്ക് മലപ്പുറത്തിന്റെ അധിക ചുമതല നൽകുകയാണ് പതിവ്. ഇതിന്റെ അടിസ്ഥാനത്തിലാണ് ചുമതല പാലക്കാട് എസ്പിക്ക് കൈമാറിയത്. മറ്റ് ട്രാൻസ്ഫർ നടപടികൾ ഉണ്ടായില്ലെങ്കിൽ അവധി കഴിഞ്ഞു മടങ്ങിയെത്തി എസ് സുജിത്ത് ദാസ് മലപ്പുറം ജില്ലാ പോലീസ് മേധാവിയായി തന്നെ തുടരും

spot_img

Related news

കണ്ണൂരില്‍ ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചു

കണ്ണൂര്‍: ഉദയഗിരി ഗ്രാമപഞ്ചായത്തിലെ മണ്ണാത്തികുണ്ട് ബാബു കൊടകനാലിന്റെ ഉടമസ്ഥതയിലുള്ള പന്നി ഫാമില്‍...

ഒരാള്‍ക്ക് കൂടി നിപ ലക്ഷണം; 68കാരനെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി

മലപ്പുറം : നിപ രോഗലക്ഷണവുമായി മലപ്പുറം മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ള...

കനത്ത മഴയിൽ വീട് തകർന്നു വീണ് അമ്മയും മകനും മരിച്ചു

പാലക്കാട്: വടക്കഞ്ചേരിയിൽ കനത്ത മഴയിൽ വീട് തകർന്നു വീണ് അമ്മയും മകനും...

‘ലോകഭൂപടത്തില്‍ ഇന്ത്യ സ്ഥാനം പിടിച്ചു’; വിഴിഞ്ഞത്ത് ട്രയൽ റൺ ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയല്‍ റണ്‍ ഉദ്ഘാടനം കേന്ദ്രമന്ത്രി സര്‍ബാനന്ദ സോനോവാളിന്റെ...

സ്വര്‍ണവില വീണ്ടും ഉയരുന്നു

സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും ഉയര്‍ന്നു. പവന് 520 രൂപ ഉയര്‍ന്ന്...