കുപ്പായം മാറുന്നതുപോലെ മുന്നണി മാറുന്ന പാര്‍ട്ടിയല്ല മുസ്ലിം ലീഗ്; ഇ പി ജയരാജന്‍ പുകഴ്ത്തിയത് ആശയക്കുഴപ്പമുണ്ടാക്കാന്‍: പി.കെ.കുഞ്ഞാലിക്കുട്ടി

എന്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി.ജയരാജന്‍ മുസ്ലിം ലീഗിനെ പുകഴ്ത്തിയത് ആശയക്കുഴപ്പമുണ്ടാക്കാനെന്ന് മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി. ചക്കിനു വച്ചത് കൊക്കിനുകൊണ്ടു എന്ന അവസ്ഥയിലാണ് എല്‍ഡിഎഫ് ഇപ്പോള്‍. എല്‍ഡിഎഫിലാണ് ആശുയക്കുഴപ്പമുണ്ടായത്. അവിടെ അസംതൃപ്തര്‍ വര്‍ധിച്ചുവെന്നും അദ്ദേഹംപറഞ്ഞു. കുപ്പായം മാറുന്നതുപോലെ മുന്നണി മാറുന്ന പാര്‍ട്ടിയല്ല മുസ്ലിം ലീഗ്.
കോണ്‍ഗ്രസുമായുള്ള ഞങ്ങളുടെ ബന്ധം കാലത്തിന്റെ വെല്ലുവിളി നേരിടാനുള്ളതാണ്. ദേശീയ തലത്തില്‍ കോണ്‍ഗ്രസില്ലാതെ നടക്കുമോ? സിപിഎം അടക്കമുള്ള മറ്റു
മതേതര കക്ഷികള്‍ കോണ്‍ഗ്രസുമായി ദേശീയതലത്തില്‍ എങ്ങനെ
യോജിക്കണം എന്ന് ആലോചിച്ചു കൊണ്ടിരിക്കുകയാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

spot_img

Related news

ജമ്മുകശ്മീരിലെ ഉധംപൂരില്‍ ഭീകരരുമായി ഏറ്റുമുട്ടല്‍; ഒരു ജവാന് വീരമൃത്യു

ജമ്മുകശ്മീരിലെ ഉധംപൂരില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ ഒരു ജവാന് വീരമൃത്യു. പ്രദേശത്ത് ഭീകരര്‍ക്കായുള്ള...

മദ്യപാനത്തിനിടെ തര്‍ക്കം; ജ്യേഷ്ഠന്‍ അനുജനെ കുത്തിക്കൊലപ്പെടുത്തി

തൃശൂരില്‍ മദ്യപാനത്തിനിടെയുണ്ടായ തര്‍ക്കത്തില്‍ ജ്യേഷ്ഠന്‍ അനുജനെ കുത്തിക്കൊലപ്പെടുത്തി. ആനന്ദപുരം സ്വദേശി യദു...

അക്രമികളുടെ മതം അക്രമത്തിന്റേത് മാത്രം, യഥാര്‍ത്ഥ മതവുമായി ഒരു ബന്ധവും അതിന് ഇല്ല: പാണക്കാട് സാദിഖലി തങ്ങള്‍

മലപ്പുറം: പഹല്‍ ഗാം ഭീകരാക്രമണത്തെ അപലപിച്ച് പാണക്കാട് സാദിഖലി തങ്ങള്‍. രാജ്യത്തിന്റെ...

യുഡിഎഫ് പ്രവേശനം: പി.വി അന്‍വറുമായി കോണ്‍ഗ്രസ് നേതാക്കള്‍ ഇന്ന് ചര്‍ച്ച നടത്തും

പി.വി അന്‍വറിന്റെ യുഡിഎഫ് പ്രവേശനത്തില്‍ ഇന്ന് നിര്‍ണായക ചര്‍ച്ച. കോണ്‍ഗ്രസ് നേതാക്കള്‍...

അത്യപൂര്‍വ ട്രിപ്പിള്‍ കണ്‍ജങ്ഷന്‍ ഈ മാസം 25 ന്‌

ആകാശം നമ്മളെ നോക്കി പുഞ്ചിരിക്കുന്ന അത്യപൂര്‍വ പ്രതിഭാസം കാണാന്‍ ഉടന്‍ അവസരം....