മകന്റെ മരണവിവരമറിഞ്ഞ് അമ്മ കിണറ്റില്‍ ചാടി ആത്മഹത്യ ചെയ്തു. നെടുമങ്ങാട് മുള്ളൂര്‍ക്കോണം സുലൈമാന്റെ ഭാര്യ ഷീജ ബീഗമാണ് ബുധനാഴ്ച രാവിലെ ആത്മഹത്യ ചെയ്തത്.
ചൊവ്വാഴ്ച ഉച്ചയ്ക്ക് ഷീജയുടെ മകന്‍ സജിന്‍ മുഹമ്മദ് (28) പൂക്കോട് വെറ്ററിനറി സര്‍വകലാശാല കാമ്പസിനകത്തുണ്ടായ വാഹനാപകടത്തില്‍ മരിച്ചിരുന്നു. പൂക്കോട് വെറ്ററിനറി സര്‍വകലാശാലയില്‍ എംവിഎസ്സി അവസാന വര്‍ഷ വിദ്യാര്‍ഥിയായിരുന്നു സജിന്‍. വിവരമറിഞ്ഞ് സജിന്റെ പിതാവും ബന്ധുക്കളും പൂക്കോട് എത്തിയിരുന്നു. മകന്‍ മരിച്ച മനോവിഷമത്തില്‍ ഷീജ ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് വിവരം. നെടുമങ്ങാട് മുള്ളൂര്‍ക്കോണം ഗവ. എല്‍പി സ്‌കൂള്‍ അധ്യാപികയാണ് ഷീജ.