തിരൂരങ്ങാടിയില്‍ വീടിനടുത്ത് വയലിലെ വെള്ളക്കുഴിയില്‍ വീണ് പരിക്കേറ്റ വിദ്യാര്‍ഥി മരിച്ചു. മമ്പുറം വെട്ടത്ത് അങ്ങാടിപതിനാറുങ്ങല്‍ മലയില്‍ അഷ്റഫ് റംല ദമ്പതികളുടെ മകന്‍ റബീഹ് (14) ആണ് മരിച്ചത്.
വെള്ളിയാഴ്ച വീടിനടുത്ത് പട്ടിശ്ശേരി വയലിലെ വെള്ളക്കുഴിയില്‍ കാല്‍ തെന്നി വീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ കോട്ടക്കല്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്ന് പുലര്‍ച്ചെ മരിച്ചു. കാടപ്പടി ജുമാ മസ്ജിദ് ദര്‍സ് വിദ്യാര്‍ഥിയാണ്.മുഹമ്മദ് റാഷിദ്, മുഹമ്മദ് റിഷാദ്, റുഫൈദ, മുഹമ്മദ് റഫീഹ് എന്നിവര്‍ സഹോദരങ്ങളാണ്.