വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവം; പ്രതിക്കെതിരെ വനം വകുപ്പും കേസെടുത്തു

വഴിക്കടവിലെ പന്നിക്കെണിയില്‍ നിന്ന് ഷോക്കേറ്റ് പതിനഞ്ചുകാരന്‍ മരിച്ച സംഭവത്തില്‍ പ്രതി വിനീഷിനെതിരെ വനം വകുപ്പും കേസെടുത്തു. മൃഗ വേട്ട നടത്തിയതിനാണ് കേസെടുത്തത്. മൂന്നുവര്‍ഷം വരെ തടവ് ലഭിക്കാവുന്ന വകുപ്പുകള്‍ ഇയാള്‍ക്കെതിരെ ചേര്‍ത്തു. വനം വകുപ്പ് പ്രത്യേകം കസ്റ്റഡി അപേക്ഷ നല്‍കും.

ഇതിനിടെ വഴിക്കടവ് ഗ്രാമ പഞ്ചായത്ത് ഓഫീസിലേക്ക് എല്‍.ഡി.എഫും കെ.എസ്.ഇ.ബി ഓഫീസിലേക്ക് യു.ഡി.എഫും പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിക്കും. മരിച്ച അനന്തുവിന്റെ വീട് ഇന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ സന്ദര്‍ശിക്കും. പന്നികളെ പിടികൂടുന്നതില്‍ യുഡിഎഫ് ഭരിക്കുന്ന വഴിക്കടവ് പഞ്ചായത്തിന് വീഴ്ചയുണ്ടെന്നാണ് എല്‍.ഡി.എഫ് ആരോപണം. 15 കാരന്‍ ഷോക്കേറ്റ് മരിച്ചതില്‍ കെ.എസ്.ഇ.ബിയ്ക്ക് അനാസ്ഥയുണ്ടെന്നാണ് യു.ഡി.എഫ് ആരോപിക്കുന്നത്.

വഴിക്കടവ് വള്ളക്കൊടിയില്‍ കഴിഞ്ഞ ദിവസമാണ് ദാരുണമായ അപകടം ഉണ്ടായത്. വീട്ടില്‍ നിന്ന് ഫുട്‌ബോള്‍ കളിക്കാനായി പോയ അനന്തു കളി കഴിഞ്ഞ് കുട്ടികള്‍ക്കൊപ്പം മീന്‍പിടിക്കാന്‍ പോയതായിരുന്നു. മൃഗവേട്ടക്കാര്‍ പന്നിയെ പിടിക്കാനായി വടിയില്‍ ഇരുമ്പ് കമ്പി കെട്ടി കെ.എസ്.ഇ.ബി ലൈനിലൂടെ വലിച്ച് താഴെയിട്ടിരുന്നത് ശ്രദ്ധയില്‍പ്പെട്ടിരുന്നില്ല. അഞ്ച് പേരുടെ സംഘമാണ് അപകടത്തില്‍പെട്ടത്.

അനന്തുവിന്റെ ജീവന്‍ എടുത്തത് പോലെയുള്ള വൈദ്യുതി കെണികള്‍ പ്രദേശത്ത് വ്യാപകമാണെന്നാണ് നാട്ടുകാരുടെ ആരോപണം. വീടുകളിലേക്ക് വൈദ്യുതി എത്തിക്കുന്ന ലൈനുകളില്‍ മുള വടി ഉപയോഗിച്ച് നീളത്തില്‍ ഇരുമ്പ് കമ്പി വലിച്ചാണ് കെണി ഒരുകുന്നത്. സമാനമായ രീതിയില്‍ കമ്പി ഉപയോഗിച്ച് വൈദ്യുതി ലൈനില്‍ നിന്ന് കറന്റ് കടത്തിവിട്ട് പന്നി കെണി ഒരുക്കുന്ന വിവരം കെ.എസ്.ഇ.ബിയെ അറിയിച്ചിട്ടും ഒരു നടപടിയും എടുത്തില്ലെന്നാണ് ആക്ഷേപം.

പ്രദേശത്ത് സമാനമായ രീതിയില്‍ ഇലക്ട്രിക്ക് ഫെന്‍സിംഗില്‍ തട്ടി കൂലിപ്പണിക്കാരനായ ഒരാളും ഇതിന് മുമ്പ് മരിച്ചിരുന്നു. വൈദ്യുതി മോഷണം തടയാന്‍ ഇലക്ട്രിക്ക് ലൈന്‍ ഇന്‍സുലേഷന്‍ ചെയ്യണമെന്ന് ആവശ്യപ്പെട്ടിട്ടും ഇപ്പോഴും ഇന്‌സുലേഷന്‍ പൂര്‍ണമായിട്ടില്ല. കെ.എസ്.ഇ.ബി പ്രദേശങ്ങളില്‍ കൃത്യമായ പരിശോധന നടത്താറില്ലായെന്നും നാട്ടുകാര്‍ ആരോപിക്കുന്നു. എന്നാല്‍ രാത്രി സമയങ്ങളില്‍ കെണി സ്ഥാപികുകയും നേരം പുലരും മുമ്പ് അത് എടുത്തു മാറ്റുന്നതാണ് നായാട്ടുകാരുടെ രീതി.

Related news

നിലമ്പൂരിൽ ഓടിക്കൊണ്ടിരുന്ന ബൈക്കിന് തീപിടിച്ചു; സമയോചിത ഇടപെടലിലൂടെ വൻ ദുരന്തം ഒഴിവായി

മലപ്പുറം: നിലമ്പൂരിൽ ഓടിക്കൊണ്ടിരുന്ന ബൈക്കിന് തീപിടിച്ച് അപകടം. ഇന്ന് ഉച്ചയോടെയാണ് സംഭവം....

കുളം ഉദ്ഘാടനം ‘വെറൈറ്റി’; ജനപ്രതിനിധികളെ വെള്ളത്തിലിറക്കി

മലപ്പുറം: നവീകരിച്ച കുളം നാടിന് സമർപ്പിച്ചത് വ്യത്യസ്തമായ ചടങ്ങിലൂടെ. പെരിന്തൽമണ്ണ തോണിക്കരയിൽ...

ഫോണിൽ നിരവധി പെൺകുട്ടികളുടെ നഗ്നവീഡിയോകൾ; ട്രാൻസ് വുമനെ ഭീഷണിപ്പെടുത്തി പണം തട്ടിയ പോക്സോ പ്രതി പിടിയിൽ

മലപ്പുറം: പോക്സോ കേസിൽ ജാമ്യത്തിലായിരിക്കെ ട്രാൻസ്ജെൻഡർ യുവതിയെ പീഡിപ്പിച്ച് നഗ്നചിത്രങ്ങൾ ഫോണിൽ...

മലപ്പുറം മത മൗലിക വർഗീയ വാദികളുടെ കൂട്: വിദ്വേഷ പരാമർശവുമായി മുൻ എംഎൽഎ പി. നന്ദകുമാർ

പൊന്നാനി: മലപ്പുറം ജില്ലയെക്കുറിച്ച് വിവാദ പരാമർശവുമായി മുൻ എം.എൽ.എ പി. നന്ദകുമാർ....

സൂര്യോദയവും സൂര്യാസ്തമയവും ഇനി കൊടികുത്തിമലയിൽ നിന്ന് ആസ്വദിക്കാം

മലപ്പുറം: പുലരിയുടെ ആദ്യ വെളിച്ചവും സായാഹ്നത്തിലെ ആകാശത്തിന്റെ വർണപ്പകിട്ടും മലമുകളിൽ നിന്ന്...