രൂപമാറ്റം വരുത്തിയ നവകേരള ബസ് നാളെ സര്‍വീസ് ആരംഭിക്കും

കോഴിക്കോട് : രൂപമാറ്റം വരുത്തിയ നവകേരള ബസ് നാളെ സര്‍വീസ് ആരംഭിക്കും. കോഴിക്കോട് നിന്നും എല്ലാ ദിവസവും രാവിലെ 8.30 ന് ബെംഗുളുരുവിലേക്കും തിരികെ രാത്രി 10.30നുമാണ് സര്‍വീസ്. ബുക്കിംഗ് ചാര്‍ജ് ഉള്‍പ്പെടെ 911 രൂപയാണ് ടിക്കറ്റ് നിരക്ക്.

നവീകരണം പൂര്‍ത്തിയാക്കിയ നവ കേരള ബസ് കഴിഞ്ഞദിവസം ബംഗളൂരുവില്‍ നിന്നും കോഴിക്കോട് എത്തിച്ചിരുന്നു. സമയക്രമത്തിലും ടിക്കറ്റ് നിരക്കിലും തീരുമാനം ആയതോടെയാണ് നാളെ സര്‍വീസ് ആരംഭിക്കുന്നത്. രാവിലെ എട്ടു മുപ്പതിന് കോഴിക്കോട് നിന്നും സര്‍വീസ് ആരംഭിക്കുന്ന ബസ് വൈകിട്ട് നാലരയോടെ ബംഗളൂരുവിന്‍ എത്തും. തിരികെ രാത്രി 10 30 ന് യാത്ര തിരിക്കുന്ന ബസ്സ് പിറ്റേദിവസം പുലര്‍ച്ചെ നാലരയോടെ കോഴിക്കോട് എത്തും. ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിംഗ് നിരക്ക് അടക്കം 911 രൂപയാണ് നല്‍കേണ്ടി വരിക.

spot_img

Related news

ഭാര്യാമാതാവിനെ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി മരുമകന്‍; ഇരുവരും മരിച്ചു

കോട്ടയം: കോട്ടയം പാലായില്‍ ഭാര്യാമാതാവിന് നേരെ മരുമകന്‍ പെട്രോള്‍ ഒഴിച്ച് തീ...

മലയാളി നഴ്‌സിംഗ് വിദ്യാര്‍ത്ഥിനി ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങി മരിച്ചു; കോളജ് മാനേജ്‌മെന്റിന്റെ മാനസിക പീഡനമെന്ന് സഹപാഠികള്‍

രാമനഗരി: കര്‍ണാടകയില്‍ മലയാളി വിദ്യാര്‍ത്ഥി ഹോസ്റ്റല്‍ മുറിയില്‍ മരിച്ച നിലയില്‍. കര്‍ണാടക...

കോഴിക്കോട് ബസ് മറിഞ്ഞുണ്ടായ അപകടം; ചികിത്സയിലായിരുന്ന ബൈക്ക് യാത്രികന്‍ മരിച്ചു

കോഴിക്കോട് അരയിടത്ത് പാലത്തെ ബസ് അപകടത്തില്‍ ചികിത്സയിലായിരുന്ന ബൈക്ക് യാത്രികന്‍ മരിച്ചു....

റെയില്‍വെ ട്രാക്കില്‍ യുവാവ് മരിച്ച നിലയില്‍

കോഴിക്കോട്: കോഴിക്കോട് വടകരയില്‍ റെയില്‍വെ ട്രാക്കില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി....

എളങ്കൂരിലെ യുവതിയുടെ ആത്മഹത്യ; ഭര്‍ത്താവ് പ്രഭിന്‍ കസ്റ്റഡിയില്‍

മലപ്പുറത്ത് ഭര്‍തൃവീട്ടില്‍ യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ വിഷ്ണുജയുടെ ഭര്‍ത്താവ് പ്രഭിന്‍...