ധര്‍മശാലയില്‍ നിര്‍ത്തിയിട്ട ലോറിക്കടിയില്‍ കിടന്നുറങ്ങിയ തൃശൂര്‍ സ്വദേശി ലോറികയറി മരിച്ചു. തൃശൂര്‍ ചേര്‍പ്പ് മുത്തുള്ളിയാല്‍ വെളുത്തേടത്തു വീട്ടില്‍ രാജന്‍- രാജി ദമ്പതികളുടെ മകന്‍ സജേഷ് (36) ആണു മരിച്ചത്. ഇന്നലെ രാത്രി ഒന്‍പതരയോടെ ദൂരദര്‍ശന്‍ കേന്ദ്രത്തിനു സമീപത്താണ് അപകടം.
ആന്തൂര്‍ വ്യവസായ മേഖലയില്‍ പ്ലൈവുഡ് കയറ്റാന്‍ തമിഴ്‌നാട്ടില്‍നിന്നെത്തിയ ലോറി പകല്‍ റോഡരികില്‍ നിര്‍ത്തിയിട്ടതാണ്. സജീഷ് അടിയില്‍ കിടക്കുന്നത് അറിയാതെ െ്രെഡവര്‍ ലോറിയെടുത്തപ്പോള്‍ കാലുകളിലൂടെ കയറിയിറങ്ങി. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ഡ്രൈവര്‍ തമിഴ്‌നാട് നാമക്കല്‍ സ്വദേശി ജോര്‍ജിനെ തളിപ്പറമ്പ് പൊലീസ് അറസ്റ്റ് ചെയ്തു. സ്റ്റീല്‍ ഫാബ്രിക്കേഷന്‍ പണിക്കാരനായ സജേഷ് 5 വര്‍ഷമായി തളിപ്പറമ്പിലെ സ്വകാര്യ കമ്പനിയില്‍ ജോലിചെയ്യുകയാണ്. സംസ്‌കാരം ഇന്നു രാവിലെ 9ന് വീട്ടുവളപ്പില്‍. സഹോദരന്‍: അജീഷ്.