തിരുവനന്തപുരം: സംസ്ഥാനത്തെ മെഡിക്കല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളില്‍ പ്രവേശിപ്പിക്കുന്നതിന് കൊറോണ പരിശോധന നിര്‍ബന്ധമല്ല. കൊറോണ ലക്ഷണങ്ങളുള്ളവര്‍ മാത്രം പരിശോധ നടത്തിയാല്‍ മതിയെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. ശസ്ത്രക്രിയയ്ക്കായി ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെടുന്ന രോഗികള്‍ക്ക് പോലും കൊറോണ പരിശോധന നിര്‍ബന്ധമല്ലെന്നാണ് ആരോഗ്യവകുപ്പിന്റെ അറിയിപ്പ്.മറ്റ് രോഗങ്ങളുമായി ആശുപത്രിയില്‍ എത്തുന്ന കൊറോണ രോഗികള്‍ക്ക് ചികിത്സ ഉറപ്പാക്കാന്‍ പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകള്‍ക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. കൊറോണ പോസിറ്റീവായ ഒരു രോഗിയെയും മറ്റ് ആശുപത്രിയിലേയ്ക്ക് റഫര്‍ ചെയ്യാന്‍ പാടില്ല. ഗര്‍ഭിണികള്‍ വൈറസ് ബാധിതരായാല്‍ ആശുപത്രികളില്‍ പ്രസവം നടത്തണം. കൊറോണ ബാധിതരായി പ്രസവവേദനയുമായി ആശുപത്രിയില്‍ എത്തുന്ന സ്ത്രീകളെ ഒരു കാരണവശാലും തിരിച്ചയക്കരുത് എന്നും ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പില്‍ പറയുന്നു.