ചലച്ചിത്രമേളയുടെ ഉദ്ഘാടനവേദിയിൽ ഭാവനയെ ക്ഷണിക്കുക എന്നത് സഹപ്രവർത്തകരടക്കം  പിന്തുണച്ച തീരുമാനം‌: രഞ്ജിത്

തിരുവനന്തപുരം : ചലച്ചിത്രമേളയുടെ ഉദ്ഘാടനവേദിയിൽ ഭാവനയെ ക്ഷണിക്കുക എന്നത് സഹപ്രവർത്തകരടക്കം എല്ലാവരും പിന്തുണച്ച തീരുമാനമാണെന്ന്‌ ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്. മാധ്യമങ്ങളുടെ ശ്രദ്ധ പ്രശ്‌നമാകുമെന്ന് കരുതിയാണ് വിവരം രഹസ്യമാക്കി വച്ചത്. ഇതൊക്കെ സ്വാഭാവികമായി ചെയ്‌ത കാര്യമാണ്. ബാഹ്യപ്രവർത്തനങ്ങള്‍ ഒന്നും തന്നെയില്ല. ഭാവന വരുന്നകാര്യം മുഖ്യമന്ത്രിയുമായി ഓഫീസിൽപോയി ചർച്ച ചെയ്‌തിരുന്നതായും രഞ്‌ജിത്‌ പറഞ്ഞു.

ബീനാ പോൾ മുതലുള്ള സഹപ്രവർത്തകരുടെയും പിന്തുണ ഇതിലുണ്ട്‌. മോശമായി ചിന്തിക്കാത്ത കാര്യങ്ങളെ ആ രീതിയിലാക്കി അവതരിപ്പിക്കുന്നത്‌ ചില മനസ്സുകളുടെ പ്രശ്‌നമാണ്‌. അതൊന്നും എന്നെ ഭയപ്പെടുത്തുന്ന കാര്യമല്ല. സർക്കാർ നയങ്ങൾക്ക്‌ വിരുദ്ധമായൊന്നും ഉണ്ടാകില്ല രഞ്‌ജിത്‌ പറഞ്ഞു.

നിതകളുടെ അതിജീവനത്തിന്റെ പ്രതീകം കൂടിയായിരുന്നു ചലച്ചിത്ര മേളയുടെ ഉദ്ഘാടനച്ചടങ്ങ്. മുഖ്യമന്ത്രിക്ക് ഒപ്പം തിരിതെളിക്കാൻ എത്തിയ നടി ഭാവനയെ സദസ്സ് കരഘോഷത്തോടെയാണു സ്വീകരിച്ചത്. നിറഞ്ഞ സദസ്സിൽ ഉദ്ഘാടനം ചെയ്യാൻ സാധിച്ചതിൽ സന്തോഷം ഉണ്ടെന്നും സിനിമയിൽ അർപ്പണ മനോഭാവത്തോടെ പ്രവർത്തിക്കുന്ന വനിതകൾക്കൊപ്പം സർക്കാർ ഉണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.

spot_img

Related news

പാലക്കാട് സ്‌കൂള്‍ ബസിലേക്ക് ലോറി ഇടിച്ചുകയറി വന്‍ അപകടം; നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്

പാലക്കാട്: പാലക്കാട് കല്ലടിക്കോടില്‍ സ്‌കൂള്‍ ബസിലേക്ക് ലോറി ഇടിച്ചുകയറി വന്‍ അപകടം....

ഡേറ്റിംഗ് ആപ്പ് വഴി യുവാവിനെ തട്ടിക്കൊണ്ടുപോയി; ഏഴുപേര്‍ അറസ്റ്റില്‍

കൊച്ചി: കൊച്ചിയില്‍ ഡേറ്റിംഗ് ആപ്പ് വഴി യുവാവിനെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ ഏഴുപേര്‍...

നടന്‍ രാജേഷ് മാധവന്‍ വിവാഹിതനായി; വധു ദീപ്തി കാരാട്ട്

നടന്‍ രാജേഷ് മാധവന്‍ വിവാഹിതനായി. ദീപ്തി കാരാട്ടാണ് വധു. രാവിലെ ക്ഷേത്രത്തില്‍...

റോഡില്‍ റീല്‍സ് വേണ്ട; കര്‍ശന നടപടി വേണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

കോഴിക്കോട്: ഗതാഗത നിയമങ്ങള്‍ നഗ്‌നമായി ലംഘിച്ച് സ്വന്തം ജീവനും മറ്റുള്ളവരുടെ ജീവനും...

സംസ്ഥാനത്തെ സ്വര്‍ണവില 58,000ന് മുകളില്‍ തന്നെ; ഇന്നത്തെ നിരക്കറിയാം

സംസ്ഥാനത്തെ സ്വര്‍ണവില ഉയര്‍ന്നു തന്നെ. പവന് 680 രൂപയാണ് ഇന്നലെ വര്‍ധിച്ചത്....