2,000 രൂപ നോട്ടുകള്‍ മാറ്റിയെടുക്കാനുളള സമയപരിധി ഇന്ന് അവസാനിക്കും

ബാങ്കുകള്‍ വഴി 2,000 രൂപ കറന്‍സി നോട്ട് മാറ്റിയെടുക്കാനുള്ള സമയപരിധി ഇന്ന് അവസാനിക്കും. നേരത്തെ സെപ്റ്റംബര്‍ 30 വരെയായിരുന്നു നോട്ടുകള്‍ മാറ്റാനുള്ള സമയം ആര്‍ബിഐ അനുവദിച്ചിരുന്നത്. പിന്നീട് ഒരാഴ്ച കൂടി നീട്ടി.

സമയപരിധി അവസാനിച്ചാലും റിസര്‍വ് ബാങ്കിന്റെ 19 റീജ്യണല്‍ ഓഫീസുകള്‍ വഴി നോട്ട് തുടര്‍ന്നും മാറാം. നേരിട്ട് പോകാന്‍ കഴിയാത്തവര്‍ക്ക് പോസ്റ്റ്ഓഫീസ് വഴി നോട്ടുകള്‍ മാറാന്‍ കഴിയും.

3.43 ലക്ഷം കോടി രൂപയുടെ രണ്ടായിരം രൂപ നോട്ടുകള്‍ തിരികെയെത്തിയെന്ന് ആര്‍ബിഐ ഗവര്‍ണര്‍ ഇന്നലെ അറിയിച്ചിരുന്നു. 12,000 കോടി രൂപയുടെ നോട്ടുകളാണ് ഇനി തിരികെയെത്താനുള്ളത്. കോടതികളിലും, അന്വേഷണ ഏജന്‍സികളിലും കേസിന്റെ ഭാഗമായി കറന്‍സികള്‍ ഉണ്ട്.

മെയ് 23 മുതലാണ് നോട്ട് മാറ്റി വാങ്ങാനുള്ള സൗകര്യം ഒരുക്കിയത്. നോട്ട് നിരോധനത്തെ തുടര്‍ന്ന് വിപണിയില്‍ അതിവേഗം പണലഭ്യത ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് 2000 രൂപ നോട്ടുകള്‍ പുറത്തിറക്കിയത്. ലക്ഷ്യം പൂര്‍ത്തിയാക്കുകയും ആവശ്യത്തിന് ചെറിയ മൂല്യമുള്ള നോട്ടുകള്‍ ലഭ്യമാകുകയും ചെയ്തതോടെ 2018 ല്‍ 2000 രൂപ നോട്ടിന്റെ അച്ചടി നിര്‍ത്തിയിരുന്നു.

spot_img

Related news

ഫ്യൂസ് ഊരല്‍ എളുപ്പമാകില്ല, കെഎസ്ഇബിയുടെ പുതിയ പദ്ധതി ഒക്ടോബര്‍ മുതൽ

ദിവസേനയുള്ള ജീവിത തിരക്കുകള്‍ക്കിടയില്‍ പല കാര്യങ്ങളും നമ്മള്‍ മറന്ന് പോകാറുണ്ട്. അത്തരത്തില്‍...

കൂറ്റനാട് ശ്രീപതി എഞ്ചിനീയറിങ് കോളേജില്‍ ‘തിരുവരങ്ങ്’ ബീന ആര്‍ ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു

പാലക്കാട്‌: ശ്രീപതി എഞ്ചിനീയറിങ് കോളേജില്‍ 2024-28 ബാച്ച് വിദ്യാര്‍ഥികളുടെ പ്രവേശനവുമായി ബന്ധപ്പെട്ട...

പാചകവാതക സിലിണ്ടറിന് വീണ്ടും വിലകൂട്ടി

വാണിജ്യ ആവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന് വിലകൂട്ടി. 19 കിലോഗ്രാമിന്റെ സിലിന്‍ഡറിന്...

എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് ഇ പി ജയരാജനെ നീക്കി

തിരുവനന്തപുരം: എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് ഇ പി ജയരാജനെ നീക്കി...