കോട്ടക്കല്‍ നഗരസഭയിലെ നഷ്ടപ്പെട്ട ഭരണം തിരിച്ച് പിടിച്ച് മുസ്ലിം ലീഗ്.പുതിയ ചെയര്‍പേഴ്‌സണായി ഡോ: ഹനീഷയെ തെരഞ്ഞെടുത്തു. സി.പി.എം കൗണ്‍സിലറുടെ പിന്തുണയോടെ ഏഴിനെതിരെ 20 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഹനീഷ ചെയര്‍പേഴ്‌സണായത്.ബുധനാഴ്ച കോട്ടക്കല്‍ നഗരസഭയില്‍ നടന്ന ചെയര്‍പേഴ്‌സണ്‍ തെരഞ്ഞെടുപ്പില്‍ വ്യക്തമായ ഭൂരിപക്ഷത്തോടെയാണ് ഹനീഷ അധ്യക്ഷയായി തെരഞ്ഞെടുക്കപ്പെട്ടത്. അധ്യക്ഷ സ്ഥാനത്ത് നിന്ന് ബുഷ്‌റ ഷബീര്‍ പാര്‍ട്ടി നിര്‍ദേശത്തെ തുടര്‍ന്ന് രാജിവച്ച ഒഴിവിലാണ് ഹനീഷയെ ചെയര്‍പേഴ്‌സണായി തെരഞ്ഞെടുത്തത്. 27ല്‍ 20 വോട്ടും നേടിയാണ് ഹനീഷയുടെ തെരഞ്ഞെടുപ്പ്.ആകെയുള്ള 27 വോട്ടര്‍മാരില്‍ 20 പേരുെം ഹനീഷയ്ക്ക് വോട്ട് ചെയ്തു. സിപിഐഎം അംഗമായ ഒമ്പതാം വാര്‍ഡില് നിന്നുള്ള ഫഹദും ഹനീഷയെ പിന്തുണച്ച് വോട്ട് ചെയ്തു. സ്ിപിഐഎം വോട്ടെടുപ്പില് നിന്ന് വിട്ടുനില്‍ക്കുമെന്ന് ആദ്യം സൂചനയുണ്ടായിരുന്നെങ്കിലും പിന്നീട് വോട്ടെടുപ്പില്‍ പങ്കെടുത്തു.നേരത്തെ പാര്‍ട്ടിയിലെ ഭിന്നതയെ തുടര്‍ന്ന് ലീഗ് നേതൃത്വത്തിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് ബുഷ്‌റ ഷബീര്‍ ചെയര്‍പേഴ്‌സണ്‍ സ്ഥാനം രാജിവച്ചത്. തുടര്‍ന്ന് നടത്തിയ ചെയര്‍പേഴ്‌സണ്‍ തെരഞ്ഞെടുപ്പില്‍ വിമതരുടെ പിന്തുണയോടെ മുഹ്‌സിന പൂവന്‍മഠത്തിലിനെ സിപിഐഎം പിന്തുണയോടെ ചെയര്‍പേഴ്‌സണാക്കി. തുടര്‍ന്ന് നാടകീയമായ നീക്കത്തിനൊടുവില്‍ വിമതരെ ലീഗ് സ്വന്തം പാളയത്തില്‍ തിരിച്ചെത്തിക്കുകയും മുഹ്‌സിന രാജിവയ്ക്കുകയും ചെയ്തിരുന്നു.