കൊച്ചി: പെരിന്തല്‍മണ്ണ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട രേഖകള്‍ ബാലറ്റ് പെട്ടിയില്‍ സൂക്ഷിച്ചിരുന്നത് ശരിയായ വിധമല്ലെന്ന് കോടതി. മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് ചോദ്യം ചെയ്യുന്ന ഹര്‍ജിയില്‍ കോടതി നിര്‍ദേശപ്രകാരം ഹാജരാക്കിയ പെട്ടികളിലൊന്ന് കോടതി മുറിയില്‍ തുറന്നു പരിശോധിച്ചപ്പോഴാണ് കോടതിയുടെ നിരീക്ഷണം. തുറന്ന പെട്ടിയില്‍ ഉദ്യോഗസ്ഥരുടെ ഒപ്പുണ്ടായിരുന്നില്ലെന്നും രേഖകള്‍ പിന്നീടു പെട്ടിയിലാക്കിയതാണെന്ന് വ്യക്തമാണെന്നും കോടതി ചൂണ്ടിക്കാട്ടി. രണ്ടാം നമ്പര്‍ പെട്ടിയില്‍ എട്ടു പാക്കറ്റുകളാണ് ഉണ്ടായിരുന്നത്. ഇതില്‍ എണ്ണാതെ മാറ്റിവച്ച തപാല്‍ വോട്ടുകളടക്കം ഉണ്ടായിരുന്നു. ഇതു കോടതിമുറിയില്‍ വച്ചു പൂട്ടി സീല്‍ ചെയ്ത് രജിസ്ട്രിക് കൈമാറി.
ശരിയായി സീല്‍ ചെയ്തിരുന്ന ഒന്നാം നമ്പര്‍ പെട്ടി വ്യാഴാഴ്ച തുറന്നില്ല. ഇത് തെളിവെടുപ്പ് സമയത്ത് തുറക്കാമെന്ന് കോടതി വ്യക്തമാക്കി. കക്ഷികളുടെ അഭിഭാഷകരുടെ സാന്നിധ്യത്തിലാണ് പരിശോധിച്ചത്. ഈ പെട്ടി പിന്നീടു കോടതി മുറിയില്‍ വച്ച് പൂട്ടി സീല്‍ ചെയ്ത് രജിസ്ട്രിക്ക് കൈമാറി.
പെരിന്തല്‍മണ്ണ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട രേഖകള്‍ ബാലറ്റ് പെട്ടിയില്‍ സൂക്ഷിച്ചിരുന്നത് ശരിയായ വിധമല്ലെന്ന് കോടതി
