പാലക്കാട്: പല്ലശ്ശനയില്‍ ദമ്പതിമാരുടെ തല കൂട്ടി മുട്ടിച്ച സംഭവത്തില്‍ സ്വമേധയാ കേസെടുത്ത് സംസ്ഥാന വനിതാ കമ്മീഷന്‍. എത്രയും പെട്ടെന്ന് സംഭവത്തില്‍ കേസെടുത്ത് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കൊല്ലങ്കോട് പൊലീസിന് വനിതാ കമ്മീഷന്‍ നിര്‍ദേശം നല്‍കി. വിവാഹശേഷം വധു-വരന്മാരുടെ ഗൃഹപ്രവേശന സമയത്തായിരുന്നു സോഷ്യല്‍മീഡിയയിലും പുറത്തും ഏറെ വിവാദമായ ഈ സംഭവം അരങ്ങേറുന്നത്.
പല്ലശന സ്വദേശി സച്ചിന്റെയും കോഴിക്കോട് മുക്കം സ്വദേശിയായ നവവധു സജ്‌ലയുടെയും തല തമ്മില്‍ പിന്നില്‍ നിന്ന അയല്‍വാസി കൂട്ടിമുട്ടിക്കുകയായിരുന്നു. പ്രതീക്ഷിക്കാതെ ഉണ്ടായ ഈ കൂട്ടിയിടിയില്‍ വേദന കൊണ്ട് കരഞ്ഞാണ് സജ്ല സച്ചിന്റെ വീട്ടിലേക്ക് കയറിയതും.