വളാഞ്ചേരി: രേഖകളിലാതെ കാറില്‍ കടത്തുകയായിരുന്ന 1 കോടി 80 ലക്ഷത്തി അമ്പതിനായിരം രൂപയുമായി ദമ്പതികള്‍ വളാഞ്ചേരി പോലീസിന്റെ പിടിയിലായി. വളാഞ്ചേരി പോലീസ് ഇന്‍സ്‌പെക്ടര്‍ കെജി ജിനേഷിന്റെ നേതൃത്വത്തില്‍ നടത്തിയ വാഹനപരിശോധനക്കിടെയാണ് പുനെ സ്വദേശികളും എറണാംകുളത്തെ താമസക്കാരുമായ ദമ്പതികള്‍ പണവുമായി പിടിയിലായത്. ജില്ലാ പോലീസ് മേധാവി സുജിത് ദാസ് ഐപിഎസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ഇത്രയും പണം പിടികൂടിയത്. വളാഞ്ചേരി പോലീസ് ഇന്‍സ്‌പെക്ടര്‍ കെജി ജിനേഷ്, എസ് ഐ ബെന്നി, സിപിഒമാരായ ശ്രീജിത്ത് , ക്ലിന്റ് ഫെര്‍നാണ്ടസ് എന്നിവരടങ്ങുന്ന സ്‌ക്വാഡാണ് പണം പിടികൂടിയത്. പിടികൂടിയ പണം കോടതിയില്‍ ഹാജരാക്കും.