77 ാം സ്വാതന്ത്ര്യദിനഘോഷത്തിന്റെ നിറവില്‍ രാജ്യം; പ്രധാനമന്ത്രി ചെങ്കോട്ടയില്‍ പതാക ഉയര്‍ത്തി

77ാം സ്വാതന്ത്ര്യദിനം ആഘോഷിച്ച് രാജ്യം. ഡല്‍ഹി ചെങ്കോട്ടയില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി രാവിലെ 7.15 എത്തി ഗാര്‍ഡ് ഓഫ് ഓണര്‍ സ്വീകരിച്ചു. ഇതോടെ സ്വാതന്ത്ര്യദിനാഘോഷ പരിപാടികള്‍ക്ക് തുടക്കമായി. തുടര്‍ന്ന് പ്രധാനമന്ത്രി ദേശീയ പതാക ഉയര്‍ത്തി രാജ്യത്തെ അഭിസംബോധന ചെയ്തു. മെയ്‌തേയ്, കുക്കി വിഭാഗങ്ങളുടെ പ്രതിഷേധത്തിന് സാധ്യതയുള്ളതിനാല്‍ രാജ്യ തലസ്ഥാനത്ത് കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

രാജ് ഘട്ടില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷമാണ് പ്രധാനമന്ത്രി മോദി ചെങ്കോട്ടയില്‍ എത്തിയത്. 75ാം സ്വാതന്ത്ര്യദിനത്തില്‍ ആരംഭിച്ച ആസാദിക്കാ അമൃത് മഹോത്സവത്തിന് ഇന്ന് സമാപനമാകും. ചെങ്കോട്ടയിലെ ആഘോഷവേദിയില്‍ പങ്കെടുക്കുന്ന 1800 വിശിഷ്ടാഥിതികളില്‍ 8 മലയാളി ആരോഗ്യ പ്രവര്‍ത്തകരുമുണ്ട്.

തിരുവന്തപുരത്ത് 9 മണിയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ദേശീയ പതാക ഉയര്‍ത്തുന്നതോടെ സംസ്ഥാനത്തെ ആഘോഷങ്ങള്‍ക്ക് തുടക്കമാകും. തുടര്‍ന്ന് വിവിധ സേനാ പരേഡുകളുടെ ഗാര്‍ഡ് ഓഫ് ഓണര്‍ സ്വീകരിക്കും.

spot_img

Related news

ഓപ്പറേഷൻ സിന്ദൂർ: ഇന്ത്യയോട് വെടിനിർത്തൽ അഭ്യർത്ഥിച്ചെന്ന് പാകിസ്ഥാന്റെ സ്ഥിരീകരണം

ഓപ്പറേഷന്‍ സിന്ദൂരില്‍ ഇന്ത്യയോട് വെടിനിര്‍ത്തല്‍ അഭ്യര്‍ത്ഥിച്ചെന്ന് പാകിസ്താന്റെ സ്ഥിരീകരണം. വ്യോമതാവളങ്ങള്‍ ഇന്ത്യ...

ഫാൽക്കൺ 2000 ബിസിനസ് ജെറ്റുകൾ ഇന്ത്യയിൽ നിർമ്മിക്കും;  റിലയൻസ് എയ്‌റോസ്ട്രക്ച്ചറുമായി സഹകരിച്ചാണ് നിർമാണം

ഫാൽക്കൺ 2000 ബിസിനസ് ജെറ്റുകൾ ഇന്ത്യയിൽ നിർമ്മിക്കും. കോർപ്പറേറ്റ്, സൈനിക ഉപയോഗത്തിനായി...

രാജ്യത്തെ സെന്‍സസ് രണ്ട് ഘട്ടമായി; 2027 മാര്‍ച്ചിൽ തുടക്കം

സെന്‍സസ് നടത്തുന്നതിനുള്ള ഔദ്യോഗികഗസറ്റ് വിജ്ഞാപനം പ്രസിദ്ധീകരിച്ചു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ...

അഹമ്മദാബാദ് വിമാന ദുരന്തം; വിദഗ്ധ സംഘം സ്ഥലത്തെത്തി

അഹമ്മദാബാദ് വിമാന അപകടത്തില്‍ യുഎസ്, യുകെ വിദഗ്ധ സംഘവും അഹമ്മദാബാദില്‍ എത്തി....

രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണത്തിൽ നേരിയ കുറവ്; കൂടുതല്‍ കേസുകള്‍ കേരളത്തിൽ

രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ നേരിയ കുറവ്. 7,264 ആക്റ്റീവ് കേസുകളാണ്...