നിലമ്പൂർ അകമ്പാടം പെട്രോൾ പമ്പിന് സമീപം ഇടിവണ്ണ പുഴയിൽ വെള്ളക്കെട്ടിൽ വീണ സഹോദരങ്ങളായ കുട്ടികളെ ആശുപത്രിയിൽ എത്തിക്കും മുമ്പ് മരണപ്പെട്ടു .പന്നിയങ്കാട് താമസിച്ചിരുന്ന ബാബു നസീമ ദമ്പതികളുടെ മക്കളായ റിൻഷാദ്(14), റാഷിദ്(12) എന്നിവരാണ് വെള്ളിയാഴ്ച ഉച്ചയ്ക്ക് മരണപ്പെട്ടത്. കുറച്ചുകാലങ്ങളായി അകമ്പാടത് വാടകയ്ക്ക് താമസിച്ചു വരികയായിരുന്നു ഇവർ. പള്ളിയിലേക്ക് പോകുകയാണെന്ന് പറഞ്ഞു വീട്ടിൽ നിന്ന് ഇറങ്ങിയതാനെന്ന് വീട്ടുകാർ പറഞ്ഞു.