പട്ടിക്കാട്: പീച്ചി വലതു കര കനാലില്‍ കല്ലിടുക്കില്‍ അഞ്ചു മാസമായ ഗര്‍ഭസ്ഥ ശിശുവിന്റെ മൃതദേഹം കണ്ടെത്തി.മണ്ണുത്തി -വടക്കഞ്ചേരി ദേശീയപാതക്കു സമീപം കനാല്‍ കടന്നുപോകുന്ന ഭാഗത്തുനിന്നാണ് മൃതദേഹം കണ്ടെത്തിയത്. പ്രദേശത്ത് കളിക്കുകയായിരുന്ന കുട്ടികള്‍ പാവയാണെന്ന് കരുതി എടുക്കാന്‍ ശ്രമിക്കുന്നതിനിടെ മൃതദേഹമാണെന്ന് തിരിച്ചറിഞ്ഞ് വീട്ടുകാരെ അറിയിക്കുകയായിരുന്നു.
മൃതദേഹത്തിന് രണ്ടു ദിവസത്തെ പഴക്കമുണ്ടാകുമെന്നാണ് പ്രാഥമിക നിഗമനം ലിംഗനിര്‍ണയം നടത്താന്‍ കഴിയാത്ത നിലയിലാണ്.ശനിയാഴ്ച വരെ കനാലിലൂടെ വെള്ളം തുറന്നുവിട്ടിരുന്നു.
മൃതദേഹം ഒഴുകിവന്നതാണോ ജലമൊഴുക്ക് നിലച്ചതിനു ശേഷം ആരെങ്കിലും ഉപേക്ഷിച്ചതാണോ എന്ന കാര്യത്തില്‍ വിദഗ്ധ അന്വേഷണം തുടരുകയാണ്.പീച്ചി എസ്.എച്ച്.ഒയുടെ നേതൃത്വത്തില്‍ പൊലീസ് നടപടികള്‍ സ്വീകരിച്ചു.