സംസ്ഥാനത്ത് ട്രോളിങ് നിരോധനം ഇന്ന് അവസാനിക്കും

സംസ്ഥാനത്ത് ട്രോളിങ് നിരോധനം ഇന്ന് അര്‍ദ്ധരാത്രിയോടെ അവസാനിക്കും. 52 ദിവത്തെ വറുതിക്കാലത്തിന് ശേഷം പുതിയ വലകള്‍ സജ്ജമാക്കിയും പഴയ വലകള്‍ നന്നാക്കിയും മത്സ്യത്തൊഴിലാളികള്‍ ആഴക്കടലിലേക്ക് ഇറങ്ങുകയാണ്. 3500 യന്ത്രവല്‍കൃത ബോട്ടുകള്‍ മീന്‍ പിടിക്കാന്‍ കടലിലിറക്കും. അതേസമയം മഴ കുറഞ്ഞത് മത്സ്യലഭ്യത കുറയ്ക്കുമെന്ന ആശങ്ക മത്സ്യത്തൊഴിലാളികള്‍ക്ക് ഉണ്ട്.

പുത്തന്‍ പെയിന്റടിച്ചും അറ്റകുറ്റപ്പണി നടത്തിയും ബോട്ടുകളും തയ്യാറാണ്. ഇന്ന് അര്‍ദ്ധരാത്രി മീന്‍പിടിക്കാനിറങ്ങുന്ന ബോട്ടുകളില്‍ ആദ്യ സംഘം നാളെ ഉച്ചയോടെ തീരമണയും. പതിവു പോലെ കഴന്തനും കരിക്കാടിയും ആദ്യം വല നിറയ്ക്കും. ചാകരയുണ്ടാകുമെന്നും മത്സ്യത്തൊഴിലാളികള്‍ പ്രതീക്ഷിക്കുന്നുണ്ട്. മത്സ്യബന്ധനം സജീവമാകുന്നതോടെ മീന്‍ വിലയില്‍ കുറവുണ്ടാകും.

ട്രോളിങ് കാലത്ത് സംസ്ഥാനത്തെ മത്സ്യത്തൊഴിലാളികള്‍ക്ക് സൗജന്യ റേഷന്‍ കിട്ടിയെങ്കിലും 4500 രൂപയുടെ സാമ്പാദ്യ ആശ്വാസ പദ്ധതി കിട്ടാത്തതില്‍ മത്സ്യത്തൊഴിലാളികള്‍ പരാതി ഉയര്‍ത്തിയിട്ടുണ്ട്.

ജൂണ്‍ ഒമ്പതിന് അര്‍ദ്ധരാത്രി മുതലാണ് ട്രോളിങ് നിരോധനം നിലവില്‍ വന്നത്. നിരോധനം ലംഘിക്കുന്ന യാനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ കാര്യമായ പ്രശ്‌നങ്ങള്‍ എവിടെയും റിപ്പോര്‍ട്ട് ചെയ്തില്ലെന്ന് ഫിഷറീസ് വകുപ്പ് അധികൃതര്‍ പറഞ്ഞു.

spot_img

Related news

ഫ്യൂസ് ഊരല്‍ എളുപ്പമാകില്ല, കെഎസ്ഇബിയുടെ പുതിയ പദ്ധതി ഒക്ടോബര്‍ മുതൽ

ദിവസേനയുള്ള ജീവിത തിരക്കുകള്‍ക്കിടയില്‍ പല കാര്യങ്ങളും നമ്മള്‍ മറന്ന് പോകാറുണ്ട്. അത്തരത്തില്‍...

കൂറ്റനാട് ശ്രീപതി എഞ്ചിനീയറിങ് കോളേജില്‍ ‘തിരുവരങ്ങ്’ ബീന ആര്‍ ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു

പാലക്കാട്‌: ശ്രീപതി എഞ്ചിനീയറിങ് കോളേജില്‍ 2024-28 ബാച്ച് വിദ്യാര്‍ഥികളുടെ പ്രവേശനവുമായി ബന്ധപ്പെട്ട...

പാചകവാതക സിലിണ്ടറിന് വീണ്ടും വിലകൂട്ടി

വാണിജ്യ ആവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന് വിലകൂട്ടി. 19 കിലോഗ്രാമിന്റെ സിലിന്‍ഡറിന്...

എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് ഇ പി ജയരാജനെ നീക്കി

തിരുവനന്തപുരം: എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് ഇ പി ജയരാജനെ നീക്കി...