കളഞ്ഞു കിട്ടിയ സ്വര്‍ണ മാല തിരികെ നല്‍കി ഓട്ടോ ഡ്രൈവര്‍ മാതൃകയായി

കളഞ്ഞു കിട്ടിയ സ്വര്‍ണ മാല തിരികെ നല്‍കി പട്ടിമറ്റത്തെ ഓട്ടോ ഡ്രൈവറായ എസ്.ഷെമീര്‍ മാതൃകയായി. കഴിഞ്ഞ ദിവസം വൈകിട്ടാണ് കോലഞ്ചേരി ബസ് സ്റ്റോപ്പിനു സമീപത്ത് നിന്നു ചെയിന്‍ കളഞ്ഞു കിട്ടിയത്. ഉടന്‍ തന്നെ കുന്നത്തുനാട് പൊലീസ് സ്റ്റേഷനിലെത്തി മാല കൈമാറി. തുടര്‍ന്ന് മനോരമ ദിനപത്രത്തില്‍ ഓട്ടോ ഡ്രൈവര്‍മാരുടെ നേതൃത്വത്തില്‍ ചെയിന്‍ കിട്ടിയ വിവരം അറിയിച്ചു.

പത്രത്തില്‍ വാര്‍ത്ത വന്നതിനെത്തുടര്‍ന്ന് ഉടമ പൊലീസ് സ്റ്റേഷനിലെത്തി. തുടര്‍ന്ന് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ വി.പി.സുധീഷിന്റെയും ഷെമീറിന്റെയും സാന്നിധ്യത്തില്‍ മാല ഉടമയ്ക്ക് തിരികെ നല്‍കി. ആശുപത്രി സംബന്ധമായ ആവശ്യത്തെത്തുടര്‍ന്ന് പോകുന്ന വഴി ചെയിന്‍ കളഞ്ഞു പോയതാണെന്ന് ഉടമ പറഞ്ഞു. കഴിഞ്ഞ 18 വര്‍ഷമായി പട്ടിമറ്റത്ത് ഓട്ടോ ഡ്രൈവറാണ് ഷെമീര്‍

spot_img

Related news

ഫ്യൂസ് ഊരല്‍ എളുപ്പമാകില്ല, കെഎസ്ഇബിയുടെ പുതിയ പദ്ധതി ഒക്ടോബര്‍ മുതൽ

ദിവസേനയുള്ള ജീവിത തിരക്കുകള്‍ക്കിടയില്‍ പല കാര്യങ്ങളും നമ്മള്‍ മറന്ന് പോകാറുണ്ട്. അത്തരത്തില്‍...

കൂറ്റനാട് ശ്രീപതി എഞ്ചിനീയറിങ് കോളേജില്‍ ‘തിരുവരങ്ങ്’ ബീന ആര്‍ ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു

പാലക്കാട്‌: ശ്രീപതി എഞ്ചിനീയറിങ് കോളേജില്‍ 2024-28 ബാച്ച് വിദ്യാര്‍ഥികളുടെ പ്രവേശനവുമായി ബന്ധപ്പെട്ട...

പാചകവാതക സിലിണ്ടറിന് വീണ്ടും വിലകൂട്ടി

വാണിജ്യ ആവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന് വിലകൂട്ടി. 19 കിലോഗ്രാമിന്റെ സിലിന്‍ഡറിന്...

എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് ഇ പി ജയരാജനെ നീക്കി

തിരുവനന്തപുരം: എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് ഇ പി ജയരാജനെ നീക്കി...