ഒന്നാം ക്ലാസില്‍ അക്ഷരമാല പഠിപ്പിക്കും; സംസ്ഥാനത്തെ സ്‌കൂള്‍ പാഠ്യപദ്ധതി ചട്ടക്കൂട് പരിഷ്‌കരിച്ചു

സംസ്ഥാനത്തെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ വിദ്യാര്‍ഥികള്‍ക്ക് ഒന്നാം ക്ലാസില്‍ മലയാളം അക്ഷരമാല പഠിപ്പിക്കുന്നതില്‍ ഇനി മുടക്കമുണ്ടാകില്ല. മുന്‍പത്തെ പോലെ അക്ഷരമാല പഠിപ്പിക്കാനായി സ്‌കൂള്‍ പാഠ്യപദ്ധതി പരിഷ്‌കരണത്തിന് എന്‍സിആര്‍ടി രൂപം നല്‍കിയ ചട്ടക്കൂട് പരിഷ്‌കരിച്ചു. ഒന്നാം ക്ലാസില്‍ തന്നെ കുട്ടികള്‍ മലയാള ഭാഷ എഴുതാനും വായിക്കാനും പഠിച്ചിരിക്കണമെന്ന സര്‍ക്കാര്‍ നിലപാടിനെ തുടര്‍ന്നാണ് പരിഷ്‌കരണം. നിലവിലെ പാഠ്യപദ്ധതി പ്രകാരം കേരളത്തിലെ പൊതുവിദ്യാലയങ്ങളില്‍ ഒന്നാം ക്ലാസില്‍ മലയാളം അക്ഷരമാല പ്രത്യേകം പഠിപ്പിക്കുന്നില്ല. ഇതിന് പുറമെ പാഠപുസ്തകങ്ങളില്‍ നിന്ന് അക്ഷരമാല ഒഴിവാക്കുകയും ചെയ്തു.

മലയാള ഭാഷാ സ്‌നേഹികളുടെ നിരന്തരമായ ആവശ്യപ്രകാരം കഴിഞ്ഞ അധ്യയന വര്‍ഷം മുതല്‍ ഒന്ന്, രണ്ട് ക്ലാസുകളിലെ മലയാളം പാഠപുസ്തകങ്ങളില്‍ അക്ഷരമാല ഉള്‍പ്പെടുത്താന്‍ മന്ത്രി വി.ശിവന്‍കുട്ടി നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ പാഠ്യപദ്ധതി പരിഷ്‌കരണത്തിനായി തയ്യാറാക്കിയ ചട്ടക്കൂടിന്റെ കരട് രൂപത്തിലും അക്ഷരമാല പഠനം ആവശ്യമില്ലെന്ന സമീപനമായിരുന്നു സ്വീകരിച്ചിരുന്നത്.

കേട്ടും സംസാരിച്ചും എഴുതിയും വായിച്ചു പഠിക്കുന്നതാണ് ഭാഷാ പഠനത്തിന്റെ ശാസ്ത്രീയരീതി എന്നതായിരുന്നു ഇവര്‍ കാരണമായി പറഞ്ഞത്. എന്നാല്‍ അടിസ്ഥാനപരമായി അക്ഷരം പഠിക്കാതെ എങ്ങനെയാണ് ഭാഷ എഴുതാനും വായിക്കാനും സാധിക്കുകയെന്ന് ഭാഷാ സ്‌നേഹികളില്‍ നിന്ന് ചോദ്യം ഉയര്‍ന്നു. ഇതിനെ തുടര്‍ന്നാണ് പാഠ്യപദ്ധതി പരിഷ്‌കരണ ചട്ടക്കൂടില്‍ മാറ്റം വരുത്തിയത്.

spot_img

Related news

കണ്ണൂരില്‍ ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചു

കണ്ണൂര്‍: ഉദയഗിരി ഗ്രാമപഞ്ചായത്തിലെ മണ്ണാത്തികുണ്ട് ബാബു കൊടകനാലിന്റെ ഉടമസ്ഥതയിലുള്ള പന്നി ഫാമില്‍...

ഒരാള്‍ക്ക് കൂടി നിപ ലക്ഷണം; 68കാരനെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി

മലപ്പുറം : നിപ രോഗലക്ഷണവുമായി മലപ്പുറം മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ള...

കനത്ത മഴയിൽ വീട് തകർന്നു വീണ് അമ്മയും മകനും മരിച്ചു

പാലക്കാട്: വടക്കഞ്ചേരിയിൽ കനത്ത മഴയിൽ വീട് തകർന്നു വീണ് അമ്മയും മകനും...

‘ലോകഭൂപടത്തില്‍ ഇന്ത്യ സ്ഥാനം പിടിച്ചു’; വിഴിഞ്ഞത്ത് ട്രയൽ റൺ ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയല്‍ റണ്‍ ഉദ്ഘാടനം കേന്ദ്രമന്ത്രി സര്‍ബാനന്ദ സോനോവാളിന്റെ...

സ്വര്‍ണവില വീണ്ടും ഉയരുന്നു

സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും ഉയര്‍ന്നു. പവന് 520 രൂപ ഉയര്‍ന്ന്...