പതിനനൊന്നു വയസ്സുകാരിയെ ലൈംഗികാതിക്രമത്തിനിരയാക്കിയെന്ന കേസിലാണ് നാല്‍പത്തിരണ്ടുകാരനെ 47 വര്‍ഷം കഠിനതടവിനു ശിക്ഷിച്ചത്.ബാലികയെ 2016, 2017 കാലഘട്ടങ്ങളില്‍ ഇയാള്‍ നിരന്തരം പീഡിപ്പിച്ചെന്നാണു കേസ്.പ്രതിക്കെതിരെ ഫാസ്റ്റ് ട്രാക്ക് സ്പെഷല്‍ കോടതി ജഡ്ജി കെ. പി. ജോയ് അടങ്ങുന്ന ബെഞ്ച് 47 വര്‍ഷം കഠിനതടവും 1,05,000 രൂപ പിഴയും പ്രഖ്യാപിച്ചു. പിഴ അടച്ചാല്‍ തുക അതിജീവിതയ്ക്കു നല്‍കണമെന്നും അല്ലെങ്കില്‍ 2 വര്‍ഷവും 3 മാസവും തടവ് അനുഭവിക്കണമെന്നും ബെഞ്ച് പറഞ്ഞു.തിരൂര്‍ ഡിവൈഎസ്പി കെ.എം.ബിജു നിലമ്പൂര്‍ സിഐ ആയിരിക്കെയാണു കേസെടുത്ത് അന്വേഷണം നടത്തിയത്. കേസില്‍ ഇന്‍സ്‌പെക്ടര്‍ സുനില്‍ പുളിക്കല്‍ കുറ്റപത്രം സമര്‍പ്പിച്ചു. പ്രോസിക്യൂഷനു വേണ്ടി സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ സാം കെ. ഫ്രാന്‍സിസ് ഹാജരായി. പ്രതി നിലവില്‍ തവനൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുകയാണ്.